ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. സിങ്കകണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. ഇന്നലെയാണ് വൈകിട്ടാണ് സംഭവം. പരാതി അറിയിച്ചിട്ട് ഇതുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ലെന്ന് ആരോപണം. പശുവിനെ തീറ്റുന്നതിനിടയിൽ ആനയെ ഓടിക്കുവാൻ വനംവകുപ്പ് വാച്ചർമാർ കാടിന് തീയിട്ടതായി നാട്ടുകാർ ആരോപിച്ചു.
വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ടു സരസമ്മ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ പശുവിന്റെ നടുവൊടിഞ്ഞു. ദേവികുളം താലൂക്ക് ആസ്ഥാനത്തിന് സമീപം ജനവാസമേഖലയില്‍ പടയപ്പ ഇറങ്ങി. നാശനഷ്ടങ്ങളുണ്ടാക്കിയില്ല. ആര്‍ടിടി സംഘം ആനയെ നിരീക്ഷിക്കുന്നു.