തലമുറകളായി, പുരുഷന്മാരുടെ ഫാഷന്റെ സ്പന്ദനമാണ് ചരഖ് ദിൻ - ട്രെൻഡ് സെറ്റർ, അതിരുകൾ ഭേദിക്കുന്ന സ്റ്റൈലിസ്റ്റ്, മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഫാഷനിസ്റ്റ ഇതെല്ലാമാണ് ചരഖ് ദിൻ. ബോർഡ്‌റൂം സ്റ്റേപ്പിളുകൾ മുതൽ സ്റ്റേറ്റ്‌മെന്റ് മേക്കിങ് പാർട്ടി വെയർ വരെ സ്റ്റൈലായൊരുക്കി ചരഖ് ദിൻ പുരുഷന്മാരുടെ ആത്മവിശ്വാസത്തിന്റെ അടയാളവുമാകുന്നു.
2025: ബോൾഡ് ചോയ്‌സുകളുടെയും അനായാസമായ സ്റ്റൈലിന്റെയും വർഷം
2025 ലെ ഫാഷൻ ബോൾഡ് സ്റ്റേറ്റ്മെന്റുകളെ കംഫർട്ടുമായി കോർത്തിണക്കുന്നതാണ്. ചരഖ് ദിൻ ഇതിനകം തന്നെ ഇതേ ഫാഷൻ സമീപനമാണ് മുറുകെപ്പിടിക്കുന്നത്. ഇന്നൊവേഷൻ പാരമ്പര്യത്തോടെ ഈ ബ്രാൻഡ് സീസണിന്റെ പ്രത്യേകതകളെയും പുതിയ ഡിസൈനുകളെയും ചേർത്തുപിടിക്കുന്നു. കാലാതീതമായ ചാരുതയുള്ള ക്ലാസിക് ഡിസൈനുകൾക്കൊപ്പം ഗ്ലോബൽ ട്രൻഡുകൾക്കും ചരഖ് ദിൻ ഷർട്ടുകളിൽ സ്ഥാനമുണ്ട്. പ്രിന്റുകളുടെ വ്യക്തിത്വം
റെട്രോ-പുഷ്പങ്ങൾ, ജ്യാമിതീയ ഡിസൈനുകൾ, പോൾക്ക ഡോട്ടുകൾ എന്നിവ ശ്രദ്ധേയമായ തിരിച്ചുവരവാണ് നേടിയിട്ടുള്ളത്. നിശാപാർട്ടികളിലോ റിലാക്സ്ഡ് ബ്രഞ്ചുകൾക്കോ ഇവ അനുയോജ്യമാണ്. എർത്ത് ടോണുകൾ കളർ പോപ്സിനൊപ്പം: ഒലിവ്, ക്ലേ, റസ്റ്റ് എന്നിവയുടെ ഷേഡുകൾ പാലറ്റിൽ ആധിപത്യം സ്ഥാപിക്കുന്നു. ഇലക്ട്രിക് നീലയുടെയും ചുവപ്പിന്റെയും ഊർജ്ജസ്വലമായ പോപ്പുകൾ ഇവയെ ബാലൻസ് ചെയ്യാൻ ഈ വർഷമെത്തുന്നുണ്ട്.
ടെക്സ്ചർ പ്ലേ:
ഭാരം കുറഞ്ഞ ലിനൻ, മൃദുവായ കോട്ടൺ ബ്ലെൻഡുകൾ, ലക്ഷ്വറി തുണിത്തരങ്ങൾ എന്നിവ വൈവിധ്യങ്ങളേറെ നൽകുന്നു. ഇത് ഓരോ അവസരത്തെയും അനായാസം സ്റ്റൈലിഷാക്കും. ഹൈബ്രിഡ് സ്റ്റൈലുകൾ: ഷർട്ട്-ജാക്കറ്റുകൾ, കൺവേർട്ടിബിൾ സ്റ്റൈലുകൾ പോലുള്ള യൂട്ടിലിറ്റി ഡിസൈനുകൾ ദൈനംദിന ഡ്രസിങ് എളുപ്പവും ഫാഷനബിളുമാക്കുന്നു.
ട്രെൻഡ് സെറ്റേഴ്സ്!! ഫോളോവേഴ്‌സ് അല്ല
ചരഖ് ദിൻ ട്രെൻഡുകൾ പിന്തുടരുന്നില്ല - അവ സൃഷ്ടിക്കുകയാണ്. ദിവസേന 100 പുതിയ ഡിസൈനുകൾ തയ്യാറാക്കുകയും അതിലേറ്റവും മികച്ച 20-25 ഡിസൈനുകൾ മാത്രം തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ബോൾഡ് കട്ടുകൾ, സൂക്ഷ്മമായ ഡിസൈൻ ഡീറ്റെയ്‌ലുകൾ, സ്റ്റേറ്റ്മെന്റ് ആക്‌സന്റുകൾ എന്നിവയെല്ലാം ചരഖ് ദിൻ ഉപഭോക്താക്കളെ മാറുന്ന ഫാഷന് ഒരു മുഴം മുൻപേ നടക്കാൻ സഹായിക്കും.
2025 ലെ ട്രെൻഡുകളുടെ സവിശേഷതകൾ: ആധുനിക സിലൗട്ടുകൾ: സ്ലീക് ലുക്കിനായി സ്ലിം ഫിറ്റും സ്ട്രക്ചേഡ് ഡിസൈനുകളും സ്റ്റേറ്റ്മെന്റ് ഘടകങ്ങൾ: കോളറുകൾ, അസമമായ പോക്കറ്റുകൾ, എഡ്ജി ബട്ടൺ പ്ലെയ്‌സ്‌മെന്റുകൾ. സീസണൽ ഫ്ലെക്സിബിലിറ്റി: വർഷം മുഴുവനും സ്റ്റൈലിങ്ങിനായി അനായാസമായി ലെയർ ചെയ്യാവുന്ന ഷർട്ടുകൾ - കാറ്റുള്ള വേനൽക്കാല സായാഹ്നങ്ങൾ മുതൽ തണുത്ത ശൈത്യകാല രാത്രികളിൽ വരെ ഇവ ഉപയോഗിക്കാം.
ഷോപ്പിങ് എവിടെയും എപ്പോഴും
മുംബൈയിലെ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്ലാഗ്ഷിപ്പ് സ്റ്റോർ സന്ദർശിക്കുകയോ, www.cdshirts.com-ൽ ഓൺലൈനായി ഷോപ്പിങ് നടത്തുകയോ ചെയ്യാം. 2025 നിങ്ങളുടെ ഏറ്റവും സ്റ്റൈലിഷ് വർഷമാകട്ടെ.