Saturday 16 March 2019 05:36 PM IST : By സ്വന്തം ലേഖകൻ

ചെറിയ പെൺകുട്ടികളും മുതിർന്നവരും ഉൾപ്പെടെ പീഡിപ്പിക്കപ്പെട്ടത് 200 പേർ; പരാതി നൽകിയത് ഒറ്റ പെൺകുട്ടി!

tamilnadu-sex-racket-protest

‘പുറത്തേക്കു വരുന്നുണ്ടോയെന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ഞങ്ങളോടൊപ്പം വരാൻ തയ്യാറായി. അവളെ ഞാൻ ചുംബിച്ചപ്പോൾ അവൾ എതിർത്തിരുന്നില്ല. വസ്ത്രം ഉരിഞ്ഞെടുത്തപ്പോൾ 'നോ' എന്ന് പറഞ്ഞ് പ്രതിഷേധിച്ചു. ചുംബിക്കുമ്പോൾ എതിർക്കാതിരുന്നിട്ട് ഇപ്പോൾ പ്രതിഷേധിക്കുന്നത് എന്താണെന്നും ഞാൻ ചോദിച്ചു...’ -പ്രതികളിലൊരാളുടെ കുറ്റസമ്മത വിഡിയോയിലെ വാചകങ്ങളാണ്. 

ഇരുന്നുറോളം പെൺകുട്ടികളെ അതിദാരുണമായ ലൈംഗിക പീഡനങ്ങൾക്ക് വിധേയരാക്കിയ പ്രതികൾക്ക് യാതൊരു സങ്കോചവും വാക്കുകളിൽ ഉണ്ടായിരുന്നില്ല. നാല് യുവാക്കളായിരുന്നു പീഡനം ആസൂത്രണം ചെയ്ത് നടപ്പാക്കിയവർ. എല്ലാം ആസൂത്രിതം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ മുതിർന്നവർ വരെ കുടുങ്ങി. സെക്സ് റാക്കറ്റിലെ പ്രധാന കണ്ണികളെ യുവാക്കൾ പ്രണയം നടിച്ച് പീഡിപ്പിച്ച പെൺകുട്ടികളിൽ പലരെയും പല ഉന്നതർക്കും കാഴ്ചവച്ചിരുന്നു.

സ്‌കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിന്റെ വലയിൽ കുടുങ്ങിയതിൽ ഭൂരിഭാഗവും. ഇത്രയും പേർ പീഡിപ്പിക്കപ്പെട്ടിട്ടും പരാതി നൽകിയത് ഒരേ ഒരേ പെൺകുട്ടി മാത്രം. അവളോട് നന്ദി പറയുകയാണ് തമിഴ് നാട്ടിലെ മുഴുവന്‍ ജനങ്ങളും. ബാക്കിയുള്ളവര്‍ക്ക് അതിന് ധൈര്യം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ നേരത്തെ മറ്റാരെങ്കിലും ഇത് പുറത്തു പറയാന്‍ തയ്യാറായിരുന്നെങ്കില്‍ കുറച്ചു പേരേയെങ്കിലും ഇതിന് ഇരയാകാതെ രക്ഷിക്കാമായിരുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. 

ഇരുന്നൂറോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തെന്നാണു പോലീസിന്റെ നിഗമനം. സമാനതകളില്ലാത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്ക്  പെണ്‍കുട്ടികള്‍ വിധേയരായിട്ടുണ്ടെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി

ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. നൂറോളം വിഡിയോകളാണ് പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെടുത്തത്. എല്ലാ വിഡിയോയിലും പ്രതിയായ സതീഷ് ഉണ്ടായിരുന്നത്. 10– 12 പെൺകുട്ടികൾ ഓരോ വിഡിയോയിലും ഉണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ബ്ലാക് മെയിൽ ചെയ്തായിരുന്നു പീഡനം. പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു ഇവരെന്നു ലോകത്തിനു മനസിലായത്  പ്രതികളുടെ മൊബൈൽ പൊലീസിനു ഈ യുവാക്കൾ കൈമാറിയതോടെയാണ്. ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി.

പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്. 

കേസിൽ അറസ്റ്റിലായ ശബരീരാജൻ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയാണ് 19 കാരിയായ പെൺകുട്ടിയുമായി അടുത്ത അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹോദരനുമായുളള അടുത്ത പരിചയം ഇയാൾ മുതലെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ സീനിയറായി സ്കൂളിൽ പഠിച്ച പരിചയവും ഇയാൾ ഉപയോഗിച്ചു. ഫെബ്രുവരി 12–ാം തീയതി അത്യാവശ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെ ബസ്‍ സ്റ്റോപ്പിലേയ്ക്ക് വിളിച്ചു വരുത്തുന്നു. നിർബന്ധിച്ചു കാറിൽ കയറ്റി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നു പോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി. 

പ്രതികൾ പെൺകുട്ടികളെ പൂട്ടിയിട്ടു പീഡിപ്പിച്ച ആനമലയിലെ ഫാം ഹൗസ് സിബിസിഐഡി ഉദ്യോഗസ്ഥർ പരിശോധിച്ചുവീട്ടിൽ നിന്നു പെൻഡ്രൈവുകളും ഹാർഡ് ഡിസ്കുകളും കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളിൽ നിന്നു രഹസ്യമൊഴി എടുക്കാനുള്ള ശ്രമം തുടരുകയാണ്.പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിൽ ഉടനീളം കോളജ് വിദ്യാർഥികൾ പ്രതിഷേധിച്ചു. ചെന്നൈ, മധുര, കോയമ്പത്തൂർ, തഞ്ചാവൂർ, ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ കോളജ് വിദ്യാർഥികളും െമഡിക്കൽ വിദ്യാർഥികളും പലയിടത്തായി റോഡ് ഉപരോധിച്ചു.

ഉദുമൽപേട്ടിൽ നടന്ന റോഡ് ഉപരോധത്തിൽ 3,000 ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. കോയമ്പത്തൂർ–ഡിണ്ടിഗൽ ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം മുടങ്ങി. വിദ്യാർഥി പ്രതിഷേധം ഭയന്നു കോയമ്പത്തൂർ പൊള്ളാച്ചി മേഖലകളിലെ പല കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായതായി ആരോപണമുണ്ടായതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും പ്രക്ഷോഭം ആരംഭിച്ചതോടെയാണ് പ്രതികളെ പിടികൂടുന്നത്.

for more updates...