Wednesday 24 January 2024 12:24 PM IST : By സ്വന്തം ലേഖകൻ

കുടുംബപ്രശ്നം, നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ! ഏറ്റെടുക്കാനെത്തിയ പിതാവിനു നിരാശയോടെ മടക്കം

coimbatore-baby67889

കോയമ്പത്തൂരിൽ അമ്മ ബസ്സിൽ ഉപേക്ഷിച്ച കുട്ടിയെ തേടിയെത്തി പിതാവ്. തൃശ്ശൂർ സ്വദേശിയായ പിതാവ് കോയമ്പത്തൂരിൽ എത്തിയെങ്കിലും കുട്ടിയെ കൈമാറാൻ ആകില്ലെന്ന് ശിശു സംരക്ഷണവകുപ്പ് അറിയിച്ചു. അമ്മയുടെ ഭാഗവും കേട്ട ശേഷമേ കുട്ടിയെ ആർക്ക് കൈമാറണമെന്ന് തീരുമാനിക്കാൻ ആകുവെന്ന് ശിശു സംരക്ഷണ വകുപ്പ് അറിയിച്ചു.

തിരുച്ചിറപ്പള്ളി സ്വദേശിനിയായ അമ്മ കഴിഞ്ഞ ഇരുപതാം തീയതിയാണ് നാലു മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചത്. ഗാന്ധിപുരത്ത് തിരക്കുള്ള ബസ്സിൽ സ്ത്രീയുടെ കയ്യിൽ കുട്ടിയെ ഏൽപ്പിച്ച ശേഷം ഇറങ്ങി പോവുകയായിരുന്നു.

വിവാഹശേഷം കോയമ്പത്തൂരിൽ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കുടുംബപ്രശ്നത്തെ തുടർന്ന് പിതാവ് തൃശൂരിലേക്ക് പോയപ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ചത്.

Tags:
  • Spotlight