Tuesday 04 May 2021 03:19 PM IST : By സ്വന്തം ലേഖകൻ

കൊച്ചുമകന് തങ്ങളിൽ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്ക; ദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

suicide-rajasthan

കൊച്ചുമകന് തങ്ങളിൽ നിന്ന് കോവിഡ് പകരുമോ എന്ന ആശങ്കയിൽ വൈറസ് ബാധിതരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ട്രെയിനിന് മുന്നിൽ ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. 

ഹീരാലാൽ–ശാന്തിഭായ് ദമ്പതികളാണ് ഡൽഹി- മുംബൈ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോം ക്വാറന്റീനിൽ കഴിയുകയായിരുന്നു ദമ്പതികൾ. 

ഇവരുടെ മകൻ എട്ട് വർഷം മുമ്പ് മരിച്ചിരുന്നു. മരുമകൾക്കും ചെറുമകനുമൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. 18 വയസ്സുള്ള കൊച്ചുമകന് രോഗം പകരുമോ എന്ന ഭയമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്.  

Tags:
  • Spotlight