Friday 17 July 2020 03:11 PM IST : By സ്വന്തം ലേഖകൻ

തീപോലെ പടർന്ന് കോവിഡ്; പൊതുഗതാഗതം ഉപയോഗിക്കുന്നവർ അറിയാൻ 5 കാര്യങ്ങൾ

ksrtc-travel

തീ കണക്കെ ആളിപ്പടരുകയാണ് കോവിഡ്. നാട് സാമൂഹ്യ വ്യാപനത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധമുള്ള കണക്കുകളാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് വിനീത വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

പൊതുഗതാഗതം ഉപയോഗിക്കുന്നവർ ചില കാര്യങ്ങളിൽ കുറച്ച് കൂടെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പരിമിതമായ അറിവിൽ നിന്ന് പറയുന്നതാണ്.

കുറിച്ച് വയ്ക്കേണ്ട ചിലത്:

1. യാത്ര ചെയ്യുന്ന തീയതി

2. യാത്ര ചെയ്യുന്ന KSRTC ബസിന്റെ നമ്പർ. (KL 15.. എന്ന് തുടങ്ങുന്നതല്ല, മറിച്ച് ബസിന്റെ ഉള്ളിൽ ഏറ്റവും മുൻഭാഗത്ത് ആയി എഴുതിയിരിക്കുന്ന നമ്പർ (ഉദാ: RSC 839, RAC 421..))

3. എവിടെ നിന്ന്, എങ്ങോട്ട്

4. ബസിൽ കയറിയ സ്റ്റോപ്പും, കയറിയ സമയവും.

5. പറ്റുമെങ്കിൽ ഏതു ഡിപ്പോ എന്ന് കൂടെ കുറിച്ചാൽ നന്നാവും... ഡിപ്പോ കോഡ്, ബസിന്റെ ഉള്ളിൽ ഏറ്റവും മുൻപിൽ ഇടത് വശത്തായി ഉണ്ടാകും... (EKM, TSR എന്നിങ്ങനെ) ഏതെങ്കിലും സാഹചര്യത്തിൽ, പെട്ടെന്ന് ഒരു ക്വാറന്റൈൻ നിർദേശം വന്നാൽ ഇതെല്ലാം ഉപകാരപ്പെടും.

ഇത്രയൊക്കെ പറഞ്ഞെങ്കിലും, ഇതിലൊന്ന് പോലും ചെയ്യാൻ കഴിയാത്ത സാധാരണക്കാരിൽ സാധാരണക്കാർ ആണ് പകുതിയിലധികവും.