Friday 16 October 2020 11:20 AM IST : By സ്വന്തം ലേഖകൻ

പ്രെഗ്നൻസി ടെസ്റ്റ് നോക്കുന്നപോലെ സിമ്പിൾ; കോവിഡ് ഫലം അണുവിട പിഴയ്ക്കില്ല; പുതിയ ചുവടുവയ്പ്; കുറിപ്പ്

covid-test

കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവയ്പുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. നിമിഷനേരം കൊണ്ട് കോവിഡ് രോഗനിർണയം സാധ്യമാക്കുന്ന പുതിയ ടെസ്റ്റ് ആണ് പ്രതീക്ഷയേകുന്നത്. മറ്റ് കോവിഡ് 19 ടെസ്റ്റുകൾ വെച്ച് നോക്കുമ്പോൾ ഏറ്റവും കൃത്യതയുള്ള ഏറ്റവും വേഗതയുള്ള പേപ്പർ ടെസ്റ്റ് ആയിരിക്കും ഇതെന്ന് ഡോ. സുൽഫി നൂഹു പറയുന്നു. പ്രഗ്നന്സി ടെസ്റ്റ് നോക്കുന്നപോലെ ലളിതമായ രീതിയെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

"ഫലൂഡ" സോറി "ഫെലൂഡ" പുലിയാണ്

======================

കോവിഡ് 19 നുള്ള പുതിയ ടെസ്റ്റ്

പുലി വരുന്നുണ്ടെ പുലിയെന്നു പറഞ്ഞ് നടന്നിട്ട് ഇപ്പോൾ ഒരു പുലി വരുന്നുണ്ട്.

ലഭ്യമായ വിവരങ്ങളനുസരിച്ച് ലവൻ പുലി തന്നെയാകാനാണ് വഴി.

മറ്റ് കോവിഡ് 19 ടെസ്റ്റുകൾ വെച്ച് നോക്കുമ്പോൾ ഏറ്റവും കൃത്യതയുള്ള ഏറ്റവും വേഗതയുള്ള പേപ്പർ ടെസ്റ്റ്

അതായത് പ്രഗ്നന്സി ടെസ്റ്റ് നോക്കുന്നപോലെ വളരെ വളരെ സിമ്പിൾ.

നമ്മുടെ "ജാവേനെം"കാട്ടി സിമ്പിൾ

ഏതാണ്ട് 97% സെൻസിറ്റിവിറ്റിയും ഏതാണ്ട് അത്രയും തന്നെ സ്പേസിഫിസിറ്റിയുമുള്ള ഒരു വൻ പുലി.

അതായത് പോസിറ്റീവ് ആണെങ്കിൽ കൃത്യമായി ലവലേശം പോലും തെറ്റില്ലാതെ പോസിറ്റീവ് ,

വൈറസിന്റെ ഒരംശമെങ്കിലുമുള്ള എല്ലാവരെയും കണ്ടു പിടിക്കുന്ന ടെസ്റ്റ്.

ആർ ടി പി സി ആർ ആൻറിജൻ ടെസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ

വില തുച്ഛം ഗുണം മെച്ചം.

നിമിഷനേരംകൊണ്ട് റിസൾട്ട് റെഡി .

നേരത്തെ "ഗെയിം ചെയ്ഞ്ചർ" എന്ന് വിശേഷിപ്പിക്കപ്പെട്ട ആന്റിജൻ ടെസ്റ്റ് ചവറ്റുകുട്ടയിൽ പോകാനാണ് സാധ്യത.

ലോണ്ട ലവൻ തന്നെ പുതിയ "ഗെയിം ചെയ്ഞ്ചർ" , പുലി.

പിസിആർ ആന്റിജൻ ടെസ്റ്റുകൾ പോലെ മൂക്കിൽനിന്നും സ്രവമെടുത്ത് തന്നെയാണ് ഇത് പരിശോധിക്കുന്നത്.

"ക്രിസ്പർ" (CRISPR)

ക്ലസ്റ്റേർഡ്

റെഗുലർ

ഇന്റർസ്പേസ്ഡ്

ഷോർട്ട്

പലിൻഡ്രോമിക്

റിപ്പീറ്റുകൾക്കുള്ള ഹ്രസ്വ രൂപം

ലളിതമാക്കാൻ ശ്രമിച്ചാൽ ഒരു ജീൻ എഡിറ്റിംഗ് ഇടപാട്.

ഒന്നു കൂടി വിശദീകരിച്ചാൽ നാം ടൈപ്പ് ചെയ്യുമ്പോൾ ചില വാക്കുകൾ കർസർ ഉപയോഗിച്ച് എഡിറ്റ് ചെയ്തു മാറ്റുന്നത് പോലെ ചില ജീനുകൾ എഡിറ്റ് ചെയ്ത് മാറ്റി അസുഖങ്ങൾ ചികിത്സിക്കുന്ന രീതിയാണ് ഇത്.

അപ്പൊ പുലി തന്നെ

ഇവിടെ രോഗനിർണയത്തിൽ കോവിഡ്-19 വൈറസിന്റെ ജീനുകളെ ഇവൻ എടുത്തുകാണിക്കുന്നു.

അപ്പടി താൻ.

ഇന്ത്യൻ ശാസ്ത്രജ്ഞരുടെ വലിയ ചുവടുവെപ്പാണിതെന്ന് പറയാതെ വയ്യ.

അങ്ങനെ പറയുമ്പോഴും പുതിയ ടെസ്റ്റുകളും പുതിയ മരുന്നുകളും വാക്സിനുകളുംമോക്കെ വലിയ ചോദ്യത്തിന് മുന്നിലായിരിക്കും

എപ്പോഴും

എല്ലാ കാലവും.

ലോക വൈദ്യശാസ്ത്രചരിത്രം തന്നെ അതാണ് . അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭംഗിയും!

കാലം തെളിയിക്കേണ്ടതാണ് എല്ലാം

പക്ഷേഇവൻ പുലി തന്നെയെന്നു തത്കാലം കരുതാം

കേരളത്തിൽ ദിനംപ്രതി ഒന്നരലക്ഷം ടെസ്റ്റുകൾ ചെയ്യണമെങ്കിൽ ഇവനെ പോലെ ഒരു പുലിയുടെ സഹായം കൂടിയേ തീരൂ.

ഫലൂഡ കണ്ട് നാവിൽ കൊതിയൂറുന്നവർക്ക്

ഒരു ചെറിയ എഡിറ്റിംഗ് .

ലവൻ "ഫെലൂട" നമ്മുടെ സത്യജിത്ത് റായുടെ പ്രസിദ്ധമായ ഡിറ്റക്ടീവ് കഥാപാത്രത്തിൻറെ പേര്.

പോളപ്പൻ രുചിയുള്ള സാദനം "ഫലൂട"

പുലി വരട്ടെ

ലച്ചം ലച്ചം ടെസ്റ്റുകൾ നടക്കട്ടെ .

ഡോ സുൽഫി നൂഹു