Wednesday 12 August 2020 11:58 AM IST : By സ്വന്തം ലേഖകൻ

ലോകം കാത്തിരുന്ന വാക്സീൻ റഷ്യ കണ്ടു പിടിച്ചു, പക്ഷേ...; ആശങ്ക പങ്കിട്ട് ഡോക്ടറുടെ കുറിപ്പ്

covid-tool

ലോക ജനതയുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ റഷ്യ കോവിഡ് വാക്സീൻ വികസിപ്പിച്ചുവെന്ന വാർത്ത പുറത്തു വരികയാണ്. പക്ഷേ ഈ വാക്സീൻ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ ആശങ്ക പങ്കുവയ്ക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. സുൽഫി നൂഹ്. വാക്സീൻ കണ്ടുപിടിത്തത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ മൂന്നാംഘട്ടം സുദീർഘവും കടുപ്പമുള്ളതും വളരെയധികം രോഗികളിൽ പരിശോധിക്കേണ്ടതുമാണ്. എന്നാൽ റഷ്യയുടെ കാര്യത്തിൽ അവർ മൂന്നാംഘട്ടം ചുരുക്കിയെന്ന് ഡോ. സുൽഫി നിരീക്ഷിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. സുൽഫി ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

റഷ്യൻ വാക്സീൻ❗
==============

റഷ്യൻ പ്രസിഡന്റ് , ഞങ്ങളുടെ രാജ്യം വാക്സിൻ പുറത്തിറക്കിയിരുന്നുവെന്ന് വാർത്തകളിൽ .

ഈ മഹാമാരിക്ക് ഒരു വാക്സീൻ വരികയെന്നുള്ളത് വളരെയധികം സന്തോഷംമുള്ള കാര്യമാണ്.

എന്നാൽ ഈ വാക്സിൻ അനൗൺസ്മെൻറ് അത്രയ്ക്കും സന്തോഷം തരുന്നില്ലതന്നെ.

കാരണം മറ്റൊന്നല്ല. വാക്സീൻ കണ്ടുപിടിത്തത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായ മൂന്നാംഘട്ടം സുദീർഘവും കടുപ്പമുള്ളതും വളരെയധികം രോഗികളിൽ പരിശോധിക്കേണ്ടതുമാണ്.

മനുഷ്യരിൽ പരിശോധിക്കുന്നതിന് മുമ്പുള്ള ഘട്ടവും,
ഒന്നും രണ്ടും ഘട്ടങ്ങളും,
അത്യാവശ്യ സന്ദർഭങ്ങളിൽ ചുരുക്കാം.

ഇവിടെ മൂന്നാംഘട്ടം ചുരുക്കിയതായി റിപ്പോർട്ടുകൾ.

ഈ വാക്സിന് ഓരോഘട്ടത്തിലുമുളള വിവിധ നിരീക്ഷണങ്ങൾ പുറത്തു വരേണ്ടതായിട്ടുണ്ട്.

ഇപ്പോൾ 8 വാക്സീൻകൾ മൂന്നാംഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങളിലാണ്‌.

ഈ 8 വാക്സീനുകളും നിലവിലുള്ള സാഹചര്യങ്ങളിൽ റഷ്യൻ വാക്സിന്റെ അതെ ഘട്ടത്തിൽ

വാക്സിനുകൾ ഫലപ്രദമാകണമെങ്കിൽ ദൂഷ്യവശങ്ങൾ ഉണ്ടാകരുത്
ഏത് കാലാവസ്ഥയിലും നിലനിൽക്കുന്നതാകണം.
എല്ലാ ദേശക്കാരിലും ഒരുപോലെ ഗുണം ചെയ്യണം

സർവ്വോപരി വാക്സീൻ വിരുദ്ധർക്ക് ചോദ്യങ്ങൾ ഉന്നയിക്കുവാൻ ഒരു സാഹചര്യവും കൊടുക്കരുത്

കാത്തിരിക്കുന്നു .

ക്ഷമയോടെ

രാഹുൽ ദ്രാവിഡ് വൻമതിൽ തീർത്ത് ക്രീസിൽ കാത്തിരിക്കുന്നതുപോലെ

നല്ല വാക്സിൻ വരും ഉറപ്പായും വരും!

ഡോ സുൽഫി നൂഹു