Tuesday 12 February 2019 02:36 PM IST : By സ്വന്തം ലേഖകൻ

925 രൂപയ്ക്ക് വിലപേശി വാങ്ങിയ മോതിരം വിറ്റപ്പോള്‍ കിട്ടിയത് ആറു കോടി! അമ്പരപ്പിൽ ബ്രിട്ടീഷ് യുവതി

debra-goddard

ജീവിതത്തിൽ ചിലപ്പോൾ വിസ്മയങ്ങൾ വന്നുകേറുന്നത് എപ്പോഴാണെന്ന് പറയാൻ പറ്റില്ല. 33 വർഷങ്ങൾക്ക് മുൻപ് ചന്തയിൽ നിന്നും വില പേശി നിസാര വിലയ്ക്ക് സ്വന്തമാക്കിയ ഒരു മോതിരം ഇന്ന് വിൽക്കാനെത്തിയ യുവതി ഞെട്ടിപ്പോയി. 925 രൂപയ്ക്ക് വാങ്ങിയ മോതിരത്തിന് ഇന്നത്തെ മതിപ്പ് വില 6.08 കോടി രൂപ. ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിയെയാണ് ഭാഗ്യം ഇങ്ങനെ തേടിയെത്തിയത്.  

മോതിരത്തിലെ വജ്രത്തിന്റെ തിളക്കം കണ്ടാണ് പഴയ സാധനങ്ങൾ വിൽക്കുന്ന ചന്തയിൽ നിന്നു ഡെബ്ര ഗോര്‍ഡ വില പേശി വാങ്ങുന്നത്. അന്ന് 10 പൗണ്ട് അമ്മയാണു നൽകിയത്. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ആഭരണങ്ങൾ വിൽക്കാൻ തീരുമാനിച്ചു.

ജ്വല്ലറിയിൽ എത്തി പരിശോധിച്ചപ്പോൾ അത് 25.27 കാരറ്റ് വജ്ര മോതിരമാണെന്നു മനസ്സിലാകുന്നത്. ഒടുവിൽ ലേലത്തിലൂടെ മോതിരം വിറ്റുപോയി. ഒരു വാശിപ്പുറത്ത് കൈപ്പിടിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ഈ യുവതി. എന്നാൽ ഇത്ര വിലയുന്ന മോതിരം എങ്ങനെ പഴയ സാധനങ്ങളുടെ കൂട്ടത്തിലെത്തി എന്നുമാത്രം ഇപ്പോഴും വ്യക്തമല്ല.