Monday 01 January 2024 02:38 PM IST : By സ്വന്തം ലേഖകൻ

‘ചിൻ പൊടിക്ക് അപ്പ്’; ക്യാമറമാൻ കുഞ്ഞു മൽഹാറിന്റെ ഫോട്ടോഷൂട്ടിന് മോഡലായി ദിവ്യ എസ് അയ്യർ, വൈറല്‍ വിഡിയോ

divyaphotoooi

എത്ര തിരക്കാണെങ്കിലും മകൻ മൽഹാറിന്റെ വിശേഷങ്ങള്‍ അമ്മ ദിവ്യ എസ് അയ്യർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയുടെ തിരക്കുകളിലും വീണു കിട്ടുന്ന ചെറിയ നിമിഷങ്ങൾ പോലും ദിവ്യ കുഞ്ഞിന് വേണ്ടി മാറ്റി വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഫോട്ടോഗ്രാഫറായി മാറിയ കുഞ്ഞു മൽഹാറിന്റെ വിഡിയോയാണ് ദിവ്യ എസ് അയ്യർ പരിചയപ്പെടുത്തിയത്.

മകന് മുന്നിൽ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിനു പിന്നാലെ മൽഹാർ പകർത്തിയ ഫോട്ടോയും എന്ന രീതിയിലാണ് വിഡിയോ. 'ചിൻ പൊടിക്ക് അപ്പ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലിറ്റിൽ ജോയ്സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വീടിന്റെ ടെറസിലാണ് ഫോട്ടോഷൂട്ട്. ഐഎഎസ് ഓഫിസർ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാൻ കുഞ്ഞു മൽഹാർ' എന്നാണ് ചിത്രത്തിന് ലഭിച്ച അതിമനോഹരമായ ഒരു കമന്റ്. 2017ൽ ആയിരുന്നു കോൺഗ്രസ് എംഎൽഎ ആയിരുന്ന കെ എസ് ശബരീനാഥനും ദിവ്യ എസ് അയ്യർ ഐഎഎസും വിവാഹിതരായത്. ശബരിനാഥൻ- ദിവ്യ ദമ്പതികൾക്ക് 2019 ലായിരുന്നു മൽഹാർ ജനിച്ചത്.

Tags:
  • Spotlight
  • Social Media Viral