Saturday 23 January 2021 10:43 AM IST : By സ്വന്തം ലേഖകൻ

എലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ ഓട്ടിസം, ആസ്ത്മ എന്നിവയ്ക്ക് കാരണമാകാം; സാങ്കേതികവിദ്യ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, കുറിപ്പ്

cgh432efgh

കമ്പ്യൂട്ടറുകൾ, വൈഫൈ, മൊബൈല്‍ഫോണുകൾ, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ നിന്ന് പുറപ്പെടുവിക്കുന്ന കുറഞ്ഞ ഫ്രീക്വൻസി എലെക്ട്രോമാഗ്നെറ്റിക് ഫീൽഡുകൾ എലികളിലെ കോശങ്ങളുടെ ഓക്സിഡേറ്റീവ് നാശത്തിന് കാരണമാകുന്നു എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം എലക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ഹാനികരമായി സ്വാധീനിക്കുന്നത് എപ്രകാരമാണ് ചിന്തിക്കേണ്ട കാര്യമാണ്. ഈ വിഷയത്തില്‍ ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോക്ടര്‍ അരുണ്‍ ഉമ്മന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

ആധുനിക സാങ്കേതികവിദ്യകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ഹാനികരമായി സ്വാധീനിക്കുന്നത്  എപ്രകാരമാണ്? വളരെയേറെ ചർച്ച ചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. 

ചിലതരം സാങ്കേതികവിദ്യകളിൽ നിന്ന് പുറപ്പെടുവിക്കപ്പെടുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ മുതിർന്നവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന്  പല ആദ്യകാല പഠനങ്ങളും  സൂചിപ്പിച്ചിട്ടുണ്ട്.  കുട്ടികളിൽ എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലത്തെക്കുറിച്ച് കൃത്യമായ അഭിപ്രായം ഇതുവരെ പറയാറായിട്ടില്ല. വിപുലമായ ഗവേഷണങ്ങൾ നടക്കുന്നു.

കമ്പ്യൂട്ടറുകൾ, WiFi, സെൽ ഫോണുകൾ, ടെലിവിഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതികവിദ്യയിൽ നിന്ന് പുറപ്പെടുവിക്കുന്ന കുറഞ്ഞ ഫ്രീക്വൻസി എലെക്ട്രോമാഗ്നെറ്റിക് ഫീൽഡുകൾ എലികളിലെ കോശങ്ങളുടെ ഓക്സിഡേറ്റീവ് നാശത്തിനും കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. 

എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

1. ഉറങ്ങുന്നതിനുള്ള ബുദ്ധിമുട്ട്

2. തലചുറ്റൽ 

3. തലവേദന 

4. കൈകളിൽ തരിപ്പ് അനുഭവപ്പെടുക 

5. ചെവിക്കുള്ളിൽ മൂളൽ കേൾക്കുക 

6. കണ്ണുകളിൽ വേദന അനുഭവപ്പെടുക 

7. വിശദീകരിക്കാനാവാത്ത ഹൃദയസംബന്ധിയായ അവസ്ഥകൾ

8. Electrosensitivity  - വൈദ്യുതകാന്തികക്ഷേത്രങ്ങൾക്കും വികിരണത്തിനും അലർജിയാണ് ഇലക്ട്രോസെൻസിറ്റിവിറ്റി എന്ന് പറയുന്നത്. 

9. കുറഞ്ഞതോതിലുള്ള  രോഗപ്രതിരോധശേഷി 

10. ADHD  ( Attention deficit Hyperactivity dissorder)- കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ന്യൂറോ ഡെവലപ്മെന്റൽ തകരാറാണ് ADHD.  ഇങ്ങനെയുള്ള കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നതിൽ ബുദ്ധിമുട്ടനുഭവപ്പെടാം, കൂടാതെ ഫലം എന്തായിരിക്കുമെന്ന് ചിന്തിക്കാതെ പ്രവർത്തിചെന്നും വരാം. 

11. ഓട്ടിസം

12. ഗർഭാവസ്ഥയിലായിരിക്കുന്ന  കുഞ്ഞിന് അമ്മ മുഖാന്തരം ഏൽക്കുന്ന എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷൻ ഭാവിയിൽ ആസ്ത്മ പോലുള്ള രോഗങ്ങൾ സൃഷ്ടിച്ചേക്കാം.

കുട്ടികളുടെ വികസനത്തിന്റെ നാഴികക്കല്ലുകൾ നിറവേറ്റുന്നതിനുള്ള നിർണായക ഘടകങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അതിലും പ്രാധാന്യമർഹിക്കുന്നതാണ് സാങ്കേതികവിദ്യയുടെ സ്വാധീനം  ഇവയിൽ എപ്രകാരമാണ് പ്രഭാവം സൃഷ്ടിക്കുന്നത് എന്ന് അറിയേണ്ടത്.

ആധുനിക പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ അനിവാര്യമാണ്, പക്ഷേ അവ ആസക്തിയുടെ തലത്തിലേക്ക് പോകാതെ നീതിപൂർവ്വം ഉപയോഗിക്കാൻ പഠിപ്പിക്കണം. ഈ ഘടകങ്ങളിൽ സാങ്കേതികവിദ്യയുടെ തുടർന്നുള്ള സ്വാധീനം,  മാതാപിതാക്കളെയും അധ്യാപകരെയും ആരോഗ്യ പ്രവർത്തകരെയും ഈ പ്രശ്നത്തിന്റെ സങ്കീർണ്ണതകൾ നന്നായി മനസ്സിലാക്കുന്നതിനും സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനും സഹായിക്കും. 

കുട്ടിയുടെ ശാരീരികവും ശരീരശാസ്‌ത്രപരവും  പെരുമാറ്റപരവുമായ ആരോഗ്യം മാത്രമല്ല, വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങളെ മനസ്സിലാക്കാനും അവയെ നിലനിർത്താനുമുള്ള അവരുടെ കഴിവിനെക്കുറിച്ചും സാങ്കേതികവിദ്യ ഉയർത്തുന്ന വിനാശകരമായ ഫലങ്ങൾ സമൂഹത്തിനു കാണിച്ചുകൊടുക്കുന്നതിനുമായി നമ്മൾ ഒത്തുചേരേണ്ടത് വളരെ പ്രധാനമാണ്. എപ്പോഴും ഓർമയിലിരിക്കട്ടെ "സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും"

-Dr Arun Oommen, Neurosurgeon

sedd344dffg
Tags:
  • Spotlight
  • Social Media Viral