Saturday 11 September 2021 11:06 AM IST : By സ്വന്തം ലേഖകൻ

രോഗിയായ ഡോക്ടറുമായി ആശുപത്രിയിലേക്ക് മരണയോട്ടം; കാറിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു, ഹൃദയസ്തംഭനം മൂലം ഡോക്ടറും!

drhhfdfdeed

എറണാകുളം കിഴക്കമ്പലത്ത് രോഗിയായ ഡോക്ടറുമായി അതിവേഗം ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിടിച്ച് കാൽനട യാത്രക്കാരായ രണ്ടു സ്ത്രീകൾ മരിച്ചു. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടറും മരിച്ചു. രാവിലെ 6ന് പഴങ്ങനാട് ഷാപ്പുംപടിയിലായിരുന്നു അപകടം.

പ്രഭാത നടത്തത്തിന് ഇറങ്ങിയ നാലുപേർക്കിടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പഴങ്ങനാട് സ്വദേശികളായ സുബൈദ, നസീമ എന്നിവരാണ് മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്ന കാറിലുണ്ടായിരുന്ന ഡോ. സ്വപ്ന ആശുപത്രിയിൽ എത്തുന്നതിനു മുൻപേ ഹൃദയസ്തംഭനം മൂലം മരിച്ചു.

അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി ആശുപത്രിയിൽ എത്തിയശേഷം ആംബുലൻസ് അയയ്ക്കുകയായിരുന്നു.

Tags:
  • Spotlight