Friday 31 July 2020 10:50 AM IST : By സ്വന്തം ലേഖകൻ

‘പെരുന്നാളാണ്, പുറത്തിറങ്ങുമ്പോൾ എല്ലാരും മാസ്ക് ഇടണം; കൊറോണ വന്നാ കൊയപണ്ടാവും’: ബോധവത്ക്കരണവുമായി ഫായിസ്

fayis446566fyy

‘അതേ പെരുന്നാൾ ഒക്കെയാണ്... എല്ലാരും പുറത്തിറങ്ങുമ്പോൾ മാസ്ക്കിടണം. കൊറോണ വന്നാ കൊയപണ്ടാവും’- പറയുന്നത് കടലാസ് പൂവ് ഉണ്ടാക്കി വൈറലായ ഫായിസ് ആണ്. സാനിറ്റൈസർ എങ്ങനെയാണെന്ന് ഉപയോഗിക്കേണ്ടതെന്ന് കാണിച്ചുകൊണ്ടാണ് ഫായിസ് കോവിഡ് ബോധവത്ക്കരണം നടത്തുന്നത്. മലപ്പുറം ജില്ലാ ഇന്‍ഫർമേഷൻ ഓഫിസിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഫായിസിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

മലപ്പുറത്ത് ഇസ്സത്ത് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഫായിസ് കെ.ടി. ഫായിസിന്റെ ‘ചെലോത് റെഡി ആകും, ചെലോത് റെഡി ആകൂല.. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ എന്ന വാക്കുകൾ കേരളക്കരയാകെ ഏറ്റെടുത്തിരുന്നു. മിൽമ നൽകിയ സമ്മാനത്തുക ഈ മിടുക്കൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. വിഡിയോ കാണാം... 

Tags:
  • Spotlight
  • Social Media Viral