Tuesday 20 September 2022 11:48 AM IST : By സ്വന്തം ലേഖകൻ

"കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പാക്കാം", സെമിനാർ; ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് 40 പേർക്ക് 6 മാസത്തെ വനിത സൗജന്യം

absl-free-seminar-cover

ആദിത്യ ബിർള സൺലൈഫ് മ്യൂച്ച്വൽ ഫണ്ട്, ദി വീക്ക് മാഗസിന്റെ സഹകരണത്തോടെ "കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പാക്കാം" എന്ന വിഷയത്തെപ്പറ്റി സെപ്റ്റംബർ 24ന് തൃശ്ശൂർ, ടി ബി റോഡ് ഹോട്ടൽ ജോയ്സ് പാലസിൽ വച്ച് സെമിനാർ നടത്തുന്നു. വൈകിട്ട് 4.30 മുതൽ 6.30 വരെയാണ് സമയം. സാമ്പത്തിക സംഘർഷങ്ങളുടെ ഇക്കാലത്ത് കുടുംബങ്ങൾക്ക് സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പാക്കാം എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നത് ആദിത്യ ബിർള സൺലൈഫ് AMC ലിമിറ്റഡിന്റ ഇൻവെസ്റ്റർ എജ്യൂക്കേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡവലപ്മെന്റ് തലവനായ ശ്രീ കെ എസ് റാവു, ഇൻഡിപ്പെന്റന്റ് ഡിറക്ടറും ഫിനാൻസ് വിദഗ്ധനും ആയ ശ്രീ രാജേഷ് കൃഷ്ണമൂർത്തി, റീജണൽ ഹെഡ് കേരള എബിഎസ്എൽ എഎംസി ലിമിറ്റഡ് കേരള സന്ദീപ് ദാസ് ഹെർ മണി ടോക്സ് കമ്പനി സ്ഥാപകയും സിഇഒ–യുമായ നിസാരി മഹേഷ് എന്നിവരാണ്.

എന്താണ് സാമ്പത്തിക ഭദ്രത, അതെങ്ങനെ നേടാനാവും, അതിനായി കുടുംബങ്ങളിൽ സാമ്പത്തിക ചർച്ചകൾ നടത്തുന്നതിന്റെയും ഉചിതമായ തീരുമാങ്ങളെടുക്കുന്നതിന്റെയും പ്രാധാന്യം. വരവുചെലവുകൾ, ആസ്തി ബാദ്ധ്യതകൾ എന്നിവ വിലയിരുത്തി അല്ലലില്ലാത്ത സ്വസ്ഥ ജീവിതം നയിക്കാനുതകുന്ന അനുയോജ്യമായ നിക്ഷേപ പദ്ധതികളും ഇൻഷുറൻസ് മുതലായവയും കുടുംബബജറ്റിൽ ഉൾപ്പെടുത്തേണ്ടതെങ്ങനെ.സാമ്പത്തിക സ്വന്തന്ത്ര്യം എങ്ങനെ കൈവരിക്കാം. ജീവിതച്ചെലവുകൾ നിറവേറ്റിക്കൊണ്ടു തന്നെ മെച്ചപ്പെട്ട ഭാവി ജീവിതത്തിന് സാമ്പത്തിക ഉയർച്ച എങ്ങനെ കൈവരിക്കണം.കുടുംബത്തിലെ സാമ്പത്തികം കൈകാര്യം ചെയ്യുന്ന ആളുടെ അഭാവത്തിൽ , ഇൻഷുറൻസ്, നിക്ഷേപങ്ങൾ എന്നിവ എങ്ങനെ നിങ്ങൾക്ക് ലഭിക്കും. നിരവധി മ്യൂച്ച്വൽ ഫണ്ട് സ്കീംകൾക്കിടയിൽ നിന്നും നിങ്ങൾക്ക് അനുയോജ്യമായത് എങ്ങനെ തിരഞ്ഞെടുക്കും. എസ ഐ പി എന്നാലെന്ത്, അതിന്റെ ഗുണങ്ങൾ, മുതലായ വിഷയങ്ങളെപ്പറ്റി സെമിനാറിൽ ചർച്ച ചെയ്യും. കൂടാതെ നിങ്ങളുടെ സംശയങ്ങൾക്ക് നേരിട്ട് വിദഗ്ധരിൽ നിന്ന് മറുപടി ചോദിച്ചറിയാനുള്ള അവസരവുമുണ്ട്.

absl-free-seminar-week-vanitha

കുടുംബങ്ങളുടെ സാമ്പത്തിക വളർച്ചക്കും ഭാവി നേട്ടങ്ങൾക്കും, ശരിയായ സാമ്പത്തിക ലക്ഷ്യങ്ങളെ മുൻനിർത്തി, പ്രാവർത്തികമായ ഒരു പ്ലാൻ തയ്യാറാക്കുക എന്നത് അത്യാവശ്യമാണ്. ഒന്ന് മനസ്സ് വെച്ചാൽ നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഈ വിഷയത്തിലെ വിദഗ്ധരുമായി ഇടപെട്ടു കൂടുതൽ വിവരങ്ങൾ നേടാനുള്ള ഒരവസരമാണിത്.

സെമിനാറിലേക്ക് പ്രവേശനം സൗജന്യമാണ്. ആദ്യം സ്ഥലത്ത് റജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് വനിതയും, 40 പേർക്ക് ദി വീക്ക് മാഗസിനും, 6 മാസത്തേക്ക് സൗജന്യമായി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകഃ +91 9947776230