Thursday 19 September 2019 04:31 PM IST : By സ്വന്തം ലേഖകൻ

മങ്കമാരില്ലെങ്കിലെന്ത്, സെറ്റുമുണ്ടുടുത്ത് മുല്ലപ്പൂ ചൂടി തിരുവാതിര കളിച്ച് ആണുങ്ങൾ; വൈറൽ വിഡിയോ

thiruvathira

മലയാളി മങ്കമാർ പൊടിപോലും ഇല്ലല്ലോ കണ്ടു പിടിക്കാൻ എന്ന പരാതി ഇനി വേണ്ട. മങ്കമാരുെട സ്ഥാനം കയ്യടക്കിയ ആൺപിറന്നോൻമാരാണ് സോഷ്യൽ മീഡിയയിൽ ചിരി വിതറുന്നത്. തിരുവാതിര കളിക്കാനും ഓണത്തിനു നിറഞ്ഞു നിൽക്കാനും മങ്കമാരില്ലെങ്കിലും ആണുങ്ങൾ റെഡിയാണെന്ന് പറയുകയാണ് ഈ വിഡിയോയിലൂടെ. കുടുംബമേളയ്ക്ക് കളിച്ച വിഡിയോയാണ് ഓണക്കാലത്ത് വൈറലാകുന്നത്.

മുല്ലപ്പൂ വച്ച് നെക്ലസുമണിഞ്ഞാണ് കുടുംബ സംഗമത്തില്‍ ഈ തിരുവാതിരക്കളി നടന്നത്. വെറുതേ അലമ്പാക്കുകയല്ല, നല്ല രീതിയില്‍ എന്തായാലും കളിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുകയാണ് സോഷ്യൽ മീഡിയ.

വിഡിയോ കാണാം;




Tags:
  • Social Media Viral