Wednesday 02 September 2020 04:34 PM IST

ഞെട്ടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ‘സർപ്രൈസ് ബീ’ ഒപ്പമുണ്ട് ; ഐശ്വര്യ നാഥ് സമ്മാനങ്ങൾക്കൊപ്പമുള്ള യാത്ര തുടങ്ങിയിട്ട് രണ്ടര വർഷം !

Shyama

Sub Editor

ൂദനഗ ുഗിൂ

പിറന്നാൾ, വിവാഹവാർഷികം, വാലന്റൈസ് ഡേ, ഫ്രണ്ട്‌ഷിപ് ഡേ... തുടങ്ങി എന്തും ഏതും ഇവിടെ എടുക്കും. നേരിട്ട് ചെന്ന് ഞെട്ടിക്കാൻ പറ്റിയില്ലെങ്കിൽ അല്ലെങ്കിൽ അതുപോര എന്ന് തോന്നുന്നെങ്കിൽ നിങ്ങൾക്ക് വിളിക്കാം 'സർപ്രൈസ് ബീയെ'. നിങ്ങൾ പറയുന്ന സമ്മാനങ്ങൾ നിങ്ങൾക്കിഷ്ടമുള്ളവർക്ക് കേരളത്തിൽ എവിടെയും ചെന്ന് നേരിട്ട് എത്തിക്കും അതാണ് ഐശ്വര്യ നാഥ്‌ തുടങ്ങിയ സർപ്രൈസ് ബീയുടെ പ്രതേകത.

"സർപ്രൈസുകൾ ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നാൽ അധികം സർപ്രൈസ് സമ്മാനങ്ങൾ എനിക്കങ്ങനെ കിട്ടിയിട്ടില്ല. വല്ലപ്പോഴും കിട്ടുന്നതൊക്കെ സൂക്ഷിച്ചു വെക്കും, ആ ഓർമകളും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അങ്ങനെ സർപ്രൈസിനോടുള്ള ഇഷ്ടം എങ്ങിനെ സ്വന്തമായി ബിസിനസ് ചെയ്യാം എന്നുള്ള ആശയവുമായി ചേർത്ത് വെച്ചപ്പോഴാണ് 'സർപ്രൈസ് ബീ' തുടങ്ങുന്നത്." ഇഷ്ടവും സ്വപ്നവും കൂട്ടിയിണക്കിയതിനെ കുറിച്ച് ഐശ്വര്യ. "സമ്മാനം കൊടുക്കുന്നതിനേക്കാൾ അത് കിട്ടുന്ന ആളുടെ സന്തോഷം കൂടി ക്യാപ്‌ചർ ചെയ്യുക എന്നതാണ് പ്രധാന ഉദ്ദേശം. നിങ്ങൾ ആരെന്ന് അറിയിച്ചു കൊണ്ടോ അറിയിക്കാതെയോ ആർക്കും ഞങ്ങൾ വഴി സമ്മാനം കൊടുക്കാം. കഴിവതും 7 ദിവസം മുൻപെങ്കിലും പറയണം എന്നാണ് രീതി. 8086146773 ആണ് നമ്പർ. വിളിക്കുകയോ വാട്സപ്പ് ചെയ്യുകയോ ചെയ്യാം.

തീയതി, സ്ഥലം, കൊടുക്കേണ്ട സമയം ഒക്കെ ആദ്യം പറയണം. എന്ത് സമ്മാനമാണ് കൊടുക്കേണ്ടതെന്നും പറയാം...മധുര പലഹാരങ്ങൾ, വളർത്തു മൃഗങ്ങൾ, ഡ്രസ്സ്‌, സ്വർണം അങ്ങനെ എന്ത് സമ്മാനവും ഞങ്ങൾ എവിടെയും നേരിട്ട് എത്തിക്കും. സമ്മാനത്തിന്റെ തുകയും ഞങ്ങളുടെ സർവീസ് ചാർജും അടച്ചാൽ ഓർഡർ കൺഫേം ആയി. അത് നിങ്ങളെ അപ്പോൾ തന്നെ അറിയിക്കും. പകൽ സമയത്തും അതേപോലെ പിറന്നാളിനൊക്കെ രാത്രി 12നും സർപ്രൈസ് കൊടുക്കാം. ഞാൻ താമസിക്കുന്നത് എറണാകുളത്താണ് അതുകൊണ്ട് എറണാകുളം, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഞാൻ തന്നെയാണ് സമ്മാനങ്ങളുമായി പോകാറ്. തിരുവനന്തപുരം, കൊല്ലം മലബാർ ഏരിയ മാറ്റിടങ്ങളിൽ ഒക്കെ വേറെ അസോസിയേറ്റ്സാണ് കൊടുക്കുന്നത്. സിറ്റിക്കകത്തും പുറത്തും റേറ്റ് വ്യത്യാസം വരും. തനിച്ചല്ല പോകുന്നത്, ഒപ്പം ഒന്ന് രണ്ട് പേര് കൂടി ഉണ്ടാകും...അങ്ങനെ പാർട്ടി പോപ്പർ ഒക്കെ പൊട്ടിച്ച് പാട്ടൊക്കെ പാടി സംസാരിച്ച് വളരെ സന്തോഷമുള്ളോരു മൂഡ് ക്രീയേറ്റ് ചെയ്യുന്നതാണ് ഇതിന്റെ വിജയം. രാത്രി 12മണിക്കൊക്കെ ഞങ്ങൾ ചെന്ന് സമ്മാനം കൊടുക്കുമ്പോൾ അത് കിട്ടുന്നവർ സന്തോഷം കൊണ്ട് കരയുന്നത് വരെ കണ്ടിട്ടുണ്ട്. വളരെ പേർസണൽ ആയ സന്ദേശങ്ങൾ പോലും എന്നോട് പറഞ്ഞ് അത് എഴുതി സമ്മാനത്തിനൊപ്പം കൊടുത്തിട്ടുണ്ട്. ഇങ്ങനെ കൊടുത്തവരിൽ LGBTQ ആളുകൾ, മോള്സ്റ്റ് ചെയ്യപ്പെട്ടവർ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ പോകുമ്പോൾ നമ്മൾ ഒരുപാട് കഥകൾ കേൾക്കും. അതിലൊക്കെ നമ്മളും ചെറിയൊരു ഭാഗമാകുന്നതിൽ വളരെ സന്തോഷം.

മുൻപ് അറബ് നാടുകളിൽ വരെ സമ്മാനം എത്തിച്ചിരുന്നു. കൊറോണ പ്രശ്നങ്ങൾ കാരണം തൽക്കാലം അത് നിർത്തി വച്ചിരിക്കുകയാണ്. ഇവന്റുകൾ വരുന്ന സമയത്ത് സെലിബ്രിറ്റികൾക്കുള്ള ഗിഫ്റ്റ് ഹാമ്പറുകളും നേരിട്ട് എത്തിക്കാറുണ്ട്.

Tags:
  • Spotlight