Monday 03 September 2018 11:47 AM IST : By സ്വന്തം ലേഖകൻ

ഇതിലും വലിയ വെറൈറ്റി സ്വപ്നങ്ങളില്‍ മാത്രം; വധുവിന്റെ വേഷം കണ്ട് കണ്ണ് തള്ളി മദ്യപൻമാർ

Untitled-1

‘‘ഇത് ഒരുമാതിരി വല്ലാത്ത വെറൈറ്റിയായിപ്പോയി’’ എന്നേ ആരും പറയൂ, സ്കോട്ടിഷ് യുവതിയായ കെറി മക്മില്ലന്റെ വിവാഹ വേഷം കണ്ടാൽ. മിക്കവരും ഏറ്റവും വ്യത്യസ്തമായ സ്റ്റൈലുകൾ പരീക്ഷിക്കുക വിവാഹ വസ്ത്രങ്ങളിലാണ്. അത്തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു വേഷമാണ് കെറി മക്മില്ലന്‍ തിരഞ്ഞെടുത്തത്. കെറിയുടെ വിവാഹ വേഷം കണ്ടാൽ മദ്യപ്യന്‍മാര്‍ അറിയാതെ എഴുന്നേറ്റ് നിൽക്കും, ആരാധനയോടെ ആർപ്പു വിളിക്കും. കാര്യം മറ്റൊന്നുമല്ല, 50 ഗ്ലാസുകളില്‍ മദ്യം ഉള്‍കൊള്ളുന്ന തരത്തിൽ ഡിസൈന്‍ ചെയ്തതാണ് കെറി മക്മില്ലണ്‍ വിവാഹദിനത്തില്‍ അണിഞ്ഞ വസ്ത്രം. സ്റ്റീലുകൊണ്ട് നിര്‍മ്മിച്ച നാല് നിരയില്‍ 50 ഗ്ലാസുകള്‍ വയ്ക്കാവുന്ന, അതിനകത്ത് വസ്ത്രവുമായി കയറി നില്‍ക്കാവുന്ന തരത്തിലാണിത്. തന്റെ വിവാഹ ശേഷം ഇത് വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതിയിലാണ് കെറി. 

g