Friday 08 October 2021 02:38 PM IST : By സ്വന്തം ലേഖകൻ

ഞാനും ഭർത്താവും അടിച്ചു പിരിഞ്ഞോ എന്നറിയാനാണ് ആ ചോദ്യങ്ങൾ?: ഹരിണിയുടെ മറുപടി: കുറിപ്പ്

harini

നാളുകൾ നീണ്ട പ്രണയ സാക്ഷാത്കാരത്തിനൊടുവിലാണ് നടിയും മോഡലും ട്രാൻസ്ജെൻഡറുമായ ഹരിണി ചന്ദന സുനീഷിന്റെ ജീവിതസഖിയായത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സുനീഷും ഹരിണിയും വിവാഹിതരായത്. തന്റെ സഹപാഠി കൂടിയായ സുനീഷിന്റെ ജീവിതപ്പാതിയായ കഥ ഈ കുമ്പളങ്ങിക്കാരി പങ്കുവച്ചപ്പോൾ സോഷ്യൽ മീഡിയ ആശംസയും ആശീർവാദങ്ങളും നൽകി സ്വീകരിക്കകുയും ചെയ്തു.

ഇപ്പോഴിതാ ഹരിണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാം റീൽസും ചിത്രങ്ങളും പങ്കുവച്ച് സോഷ്യൽ മീഡിയയില്‍ സജീവമായി നിൽക്കുന്ന ഹരിണിയുടെ ഭർത്താവ് എവിടെ എന്നതാണ് പലരുടേയും ചോദ്യം. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ കാണാത്തതോടെ ഇരുവരും അടിച്ചു പിരിഞ്ഞോ എന്നു ചോദിക്കുന്നവരും കുറവല്ല. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം സരസമായ കുറിപ്പിലൂടെ നൽകുകയാണ് ഹരിണി. തന്നെപ്പോലെ സോഷ്യൽ മീഡിയയിൽ വന്ന് ഫോട്ടോയും വീഡിയോസും ഇട്ട് കളിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ആളാണ് ഭർത്താവ്, താൻ ഈ ഫോട്ടോ ഇടുന്നത് അത് ചിലരുടെ സംശയങ്ങൾ ഇങ്ങനേലും തീരട്ടെ എന്നു കരുതിയാണെന്നും ഹരിണി പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഹരിണിയുടെ മറുപടി.

കുറിപ്പ് വായിക്കാം:

ഞങ്ങൾ തമ്മിൽ അടിച്ച് പിരിഞ്ഞോ എന്നറിയാൻ വേണ്ടിയാണ് ചേട്ടനെന്തേ, ചേട്ടനെ കല്യാണം കഴിഞ്ഞ ശേഷം കണ്ടില്ലല്ലോ, ചേട്ടനുമായി റീൽസ് ചെയ്യൂ എന്ന് പറയുന്നതെന്ന് മനസ്സിലാക്കിയത് കൊണ്ട് പറയുവാ ? ചേട്ടൻ കുവൈറ്റിൽ ജോലിക്ക് പോയിരിക്കുവാ [സുനപ്പനെ എയർപ്പോർട്ടിൽ കൊണ്ട് പോയി വിട്ടതിൻ്റെ ചിത്രം]?, പിന്നെ അത് മാത്രമല്ല എന്നെപ്പോലെ സോഷ്യൽ മീഡിയയിൽ വന്ന് ഫോട്ടോയും വീഡിയോസും ഇട്ട് കളിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ആളാണ് സുനപ്പൻ, പിന്നെ ഞാൻ ഈ ഫോട്ടോ ഇടുന്നത് അത് ചിലരുടെ സംശയങ്ങൾ ഇങ്ങനേലും തീരട്ടെ എന്ന് വിചാരിച്ചാണ്.

സുനപ്പന് ഞാൻ പോലും സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്നത് അത്ര ഇഷ്ടമല്ല, പിന്നെ എന്റെ ഇഷടങ്ങൾക്ക് എതിരല്ലാത്തോണ്ട് വെറുതെ വിട്ടിരിക്കുവാ ,അതു കൊണ്ട് ചേട്ടൻ റീൽസ് ചെയ്തില്ല എന്ന് കരുതി സങ്കടപ്പെടരുത്, ചേട്ടൻ സോഷ്യൽ മീഡിയയിൽ വന്നില്ല എന്ന് കരുതി ആരും കരയരുത്? ചേട്ടൻ സോഷ്യൽ മീഡിയയിൽ രാവിലേയും വൈകുന്നേരവും ഹാജറ് വെച്ചോളാന്ന് പറഞ്ഞല്ല എന്നെ കെട്ടിയത്, പൊന്നുപോലെ എന്നെ നോക്കിക്കോളാന്ന് പറഞ്ഞാണ് ........ അതുകൊണ്ട് തൽക്കാലം നിങ്ങൾ എന്നെക്കാണുവിൻ.