Saturday 10 November 2018 03:37 PM IST : By സ്വന്തം ലേഖകൻ

ഇതാ ഇന്ത്യയുടെ ‘ഹിറ്റ്‍വുമൺ’; ക്രിക്കറ്റ് ഇനി ആണുങ്ങളുടെ മാത്രം കളിയല്ല

har

ചില മുൻവിധികൾ മാറ്റിയെഴുതാൻ അധിക നേരം വേണ്ടിവരില്ല. പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കുന്ന ഒരു പ്രകടനം തന്നെ ധാരാളം. ക്രിക്കറ്റിനെ ആണഴകുമായി ചേർത്തു വായിച്ചിരുന്ന ആരാധകർ പെൺമികവിലേക്ക് കൺനോട്ടമെറിഞ്ഞതും അതു കൊണ്ടൊക്കെ തന്നെയാകണം. ക്രിക്കറ്റിന്റെ പേറ്റന്റ് മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരുന്ന ആൺ പിറന്നവൻമാരുടെ സ്ഥാനത്ത് ചില പെൺപുലികളും എത്തിയെന്ന് സാരം.

കാലം മാറി...കഥയും മാറി കിംഗ് കോഹ്‍ലിയുടെ കളിമികവും ഹിറ്റ്മാൻ രോഹിതിന്റെ ബാറ്റിംഗ് വെടിക്കെട്ടും വാ തോരാതെ പുകഴ്‍ത്തുന്ന ഇന്ത്യയിലെ ക്രിക്കറ്റ് വാനമ്പാടികൾ ഒരു പെൺകൊടിയിലേക്ക് കൺനോട്ടമെറിഞ്ഞു തുടങ്ങിയിരിക്കുന്നു. വനിതാ ലോകകപ്പ് ക്രിക്കറ്റിൽ അസൽ‌ പെൺപോരാട്ട വീര്യം പുറത്തെടുത്തായിരുന്നു അവളുടെ തുടക്കം. കാലങ്ങൾക്കിപ്പിറം, ക്രിക്കറ്റിന്റെ ചെറുപൂരമായ ട്വന്റി–20യിൽ ആദ്യ ഇന്ത്യൻ സെഞ്ചുറി പടുത്തുയർത്തി ഒരിക്കൽ കൂടി അവൾ വരവറിയിച്ചിരിക്കുന്നു. പ്രതിഭകൊണ്ടും കളിമികവും കൊണ്ടും ലോകം കീഴടക്കുന്ന ആ പെൺതരിയുടെ പേര് ഹർമൻ പ്രീത് കൗർ.

സച്ചിൻ, ധോണി, കോഹ്ലി തുടങ്ങി പുരുഷതാരങ്ങളിൽ മാത്രം ഉടക്കി നിന്ന കണ്ണുകൾ വനിതാ ക്രിക്കറ്റ് ടീമിലെ ഈ രാജകുമാരിയിലേക്ക് പതിഞ്ഞത് അതിവേഗം. പഞ്ചാബിലെ മോഗില്‍ നിന്നുള്ള ക്രിക്കറ്റ് താരമാണ് ഹര്‍മന്‍ പ്രീത്്. ചുരുങ്ങിയ കാലത്തെ കരിയറിൽ നിന്നുമാത്രമായി ഹർമൻ ചേർത്തു വച്ച റെക്കോഡുകൾക്കും നേട്ടങ്ങൾക്കും സമാനതകളില്ല എന്നു തന്നെ പറയാം.

har-9

2009 ലായിരുന്നു വനിതാ ക്രിക്കറ്റിലേയ്ക്കുള്ള അരങ്ങേറ്റം. 2013 ല്‍ ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെതിരായ കളിയിലൂടെ ശ്രദ്ധപ ിടിച്ചു പറ്റി. 2013 ല്‍ ടീമിന്റെ നായക സ്ഥാനം വഹിക്കാനുള്ള അവസരവും ഹര്‍മന്‍ പ്രീതിന് കൈ വന്നു. കഴി വര്‍ഷം നവംബര്‍ മുതല്‍ ട്വന്റി 20 ടീമ ിന്റെ നായക സ്ഥാനം വഹിക്കുന്നതും ഹര്‍മൻ പ്രീതാണ്. ഓസ്േ്രതലിയയില്‍ ബിഗ്ബാഷ് ലീഗില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ട ഏക വനിതാ താരമെന്ന ഖ്യാതി ഈ പെൺപുലിക്ക് സ്വന്തമാണ്.

2016ലെ ഐസിസി ലോകകപ്പ് സെമിയിൽ ഓസീസിനെതിരെ റൺമഴയൊഴുക്കിയ 171 റൺസ് പ്രകടനം, 2016ൽ അഡ്‍ലെയ്ഡിൽ ഓസീസിനെതിരെ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ച 46 റൺസ്, തകർച്ചയിൽ നിന്നും ഇന്ത്യയെ വിജയതീരത്തേക്ക് കൈപിടിച്ചു നടത്തിയ ഓസീസിനെതിരെ 2012ൽ പുറത്തെടുത്ത 57 റൺസ് പ്രകടനം.വിജയങ്ങളുടേയും റെക്കോഡുകളുടേയും കണക്ക് പുസ്തകത്തിൽ ഹർമൻ കുറിച്ചിട്ട നേട്ടങ്ങൾ അങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.

har-2

നേട്ടങ്ങളും പെരുമകളും പേരിനൊപ്പം ചേർത്തുള്ള യാത്രയിൽ ഹർമാൻ പ്രീതിനെച്ചൊല്ലി ചില വിവാദങ്ങളും തലപൊക്കിയിരുന്നു. പഞ്ചാബ് പോലീസിൽ ഡി എസ് പി റാങ്കിലായിരുന്ന ഹർമൻപ്രീതിനെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പേരിൽ സർക്കാർ പുറത്താക്കുകയായിരുന്നു. തന്റെ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് തനിക്ക് അറിയില്ല എന്നായിരുന്നു ഹർമൻ അന്ന പറഞ്ഞിരുന്നത്. എന്തായാലും പിന്നീട് കുറേ നാളത്തേക്ക നിശബ്ദമായ ലോകത്തായിരുന്നു അവർ. അടുത്ത സുഹൃത്തുക്കളിൽ നിന്നുവരെ മാറി നിന്നു.

എന്നാൽ ആ വിവാദങ്ങളെയെല്ലാം കഴുകിക്കളയാൻ പോന്നതായിരുന്നു കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി–20യിൽ ഹർമൻ എഴുതിച്ചേർത്ത റെക്കോഡ്. കേവലം 51 പന്തിൽ നിന്നായിരുന്നു 103 റൺസ് വരെയെത്തിയ ഹർമന്റെ സെഞ്ച്വറി പ്രകടനം. ഫലമോ, ഇന്ത്യക്ക് കിവീസിനെതിരെ34 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.

har-3

രാജ്യാന്തര ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ഖ്യാതി ഹർമൻ ഇതോടെ സ്വന്തം പേരിലെഴുതി. ലോകകപ്പിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരവും ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡും ഹർമൻപ്രീത് സ്വന്തമാക്കി.

നേട്ടങ്ങളുടേയും പോരാട്ടങ്ങളുടേയും പെരുമ ഇവിടെ അവസാനിക്കുന്നില്ല. ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഇന്ത്യയിലെ ക്രിക്കറ്റ് പെൺപുലികളുടെ ഭാഗധേയം അളന്നെടുക്കുമ്പോൾ ഹർമൻ പ്രീത് കൗറിന്റെ സ്ഥാനം അതുക്കും മേലെയാണെന്ന് പറയാതെ വയ്യ. ആരാധകർ കാത്തിരിക്കുകയാണ്, അമ്പരപ്പിക്കുന്ന ഹർമൻ പ്രീത് മാജിക്കിനായി...

har-5