Saturday 01 January 2022 11:29 AM IST : By സ്വന്തം ലേഖകൻ

ബിബിസിയുടെ ഇയർ എൻഡറിൽ ഇടംപിടിച്ച് ജാനകിയുടെയും നവീന്റെയും ‘റാസ്പുടിൻ’ ഡാൻസ്; വൈറൽ ഡാൻസിന് അംഗീകാരം

rasputinnvvgg667g

ബിബിസിയുടെ ഇയർ എൻഡറിൽ ഇടംപിടിച്ച് കേരളത്തിൽ നിന്ന് ഒരു വിഡിയോയും. 2021 ൽ ‍ഇന്ത്യയിൽ വൈറലായ വിഡിയോകളുടെ പട്ടികയിലാണ് ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ചലഞ്ച് വിഡിയോ ഇടം നേടിയിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓംകുമാറും ചേർന്ന് ചുവടുവച്ച ‘റാ റാ റാസ്പടിൻ’ എന്ന ഗാനത്തിന്റെ വിഡിയോ കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

2021 ഏപ്രിലിലാണ് 30 സെക്കന്റ് നീണ്ട് നിൽക്കുന്ന റീൽ ഇരുവരും പങ്കുവച്ചത്. കോളജിന്റെ ഒഴിഞ്ഞ വരാന്തയിൽ നീല യൂണിഫോം ധരിച്ച് തകർത്ത് നൃത്തം ചെയ്യുന്ന വിഡിയോ കോടിക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേർ റാസ്പുടിൻ ചലഞ്ച് ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഈ വിഡിയോയാണ് ഇപ്പോൾ ബിബിസിയുടെ വൈറൽ വിഡിയോ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയിലുള്ള മറ്റ് വിഡിയോകൾ. 

Tags:
  • Spotlight
  • Social Media Viral