Friday 16 October 2020 01:42 PM IST : By സ്വന്തം ലേഖകൻ

‘ഒരു ജെസിബി കിട്ടിയിരുന്നെങ്കില്‍... പുറംചൊറിയാമായിരുന്നു...’; വൈറൽ ഡയലോഗ് യാഥാർഥ്യമാക്കി വിഡിയോ

jcb4334df

‘ഒരു ജെസിബി കിട്ടിയിരുന്നെങ്കില്‍... പുറംചൊറിയാമായിരുന്നു...’ എന്നത് അനശ്വര കലാകാരൻ നടൻ ജയ​​​ന്റെ പേരിലിറങ്ങിയ ട്രോളുകളിലൊന്നാണ്. മിമിക്രി കലാകാരന്മാർ സൂപ്പർഹിറ്റാക്കിയ ആ ഡയലോഗ് ഇപ്പോഴിതാ യാഥാർഥ്യമായിരിക്കുന്നു. ജോലി കഴിഞ്ഞശേഷം ജെസിബി കൊണ്ട് പുറംചൊറിയുന്ന ഒരാളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ നിരവധിപേരാണ് കണ്ടത്. വിഡിയോയിലെ ആളാരാണെന്നോ എവിടെനിന്നാണെന്നോ വ്യക്തമല്ല. വിഡിയോ കാണാം;

Tags:
  • Spotlight
  • Social Media Viral