Friday 12 January 2024 03:25 PM IST : By ഉല്ലാസ് ഇലങ്കത്ത്

‘ബന്ധുവിനെ കണ്ട് ഓട്ടോയിലെ സീറ്റിൽ പുറകിലേക്കു മാറി; ജെസ്ന വീടു വിട്ടിറങ്ങിയത് സ്വന്തം ഇഷ്ടപ്രകാരം’; കൃത്യമായ ആസൂത്രണം നടത്തിയെന്ന് കെ.ജി. സൈമൺ

kgsiiiim

കൃത്യമായി ആസൂത്രണം നടത്തിയ ശേഷമാണ് ജെസ്ന വീട്ടിൽനിന്ന് പോയതെന്നു മുൻ ക്രൈംബ്രാഞ്ച് എസ്പി കെ.ജി.സൈമൺ. 2018ൽ എരുമേലിയിൽനിന്ന് ജെസ്നയെ കാണാതായതിനെ തുടർന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും കേസ് അന്വേഷിച്ചെങ്കിലും ജെസ്നയെ കണ്ടെത്താനായില്ല. ജെസ്നയെ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ജെസ്നയുടെ പിതാവിനോടു നേരിട്ട് ഹാജരായി തടസവാദങ്ങൾ ഉണ്ടെങ്കിൽ ഉന്നയിക്കാൻ സിജെഎം കോടതി നിർദേശിച്ചിരിക്കുകയാണ്.

ഇറങ്ങി പോകാൻ കാരണങ്ങളുണ്ട്, അതിലേക്ക് എത്താനാകണം 

ജെസ്നയ്ക്ക് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനുള്ള ചില കാരണങ്ങളുണ്ട്. അതിനെക്കുറിച്ചു സംശയങ്ങളുണ്ട്. അതിൽ തെളിവുകൾ ലഭിച്ചാലേ പുറത്തുപറയാൻ കഴിയൂ. അതിലേക്ക് അന്വേഷണസംഘത്തിന് എത്താൻ കഴിയണം. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ കുടുംബപ്രശ്നമല്ല. ജെസ്നയ്ക്കു പ്രേമബന്ധം ഉണ്ടായിരുന്നില്ല. തിരോധാനത്തിലേക്കു നയിച്ച കാരണങ്ങളെ സംബന്ധിച്ച് സിബിഐയ്ക്കും വിവരങ്ങളുണ്ട്. അത് പിന്തുടർന്ന് അവർ കേസ് തെളിയിക്കാനാണു ശ്രമിക്കുന്നത്. സിബിഐയുമായി കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കോവിഡ് സമയത്ത് തമിഴ്നാട്ടിൽ ജെസ്നയെ കണ്ടതായുള്ള വാദങ്ങൾ ശരിയല്ലെന്നും കെ.ജി.സൈമൺ പറഞ്ഞു. 

ജെസ്നയുടെ പിതാവിന്റെ ജോലിക്കാരന്റെ സ്ഥലം തമിഴ്നാടാണ്. അവിടെനിന്നു കോളുകൾ വന്നിട്ടുണ്ട്. ജെസ്ന തമിഴ്നാട്ടിലെ ജോലിക്കാരന്റെ വീട്ടിൽ കുടുംബമായി പോയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മിൽ ബന്ധമുണ്ട്. ഈ സന്ദര്‍ശനങ്ങൾക്കു തിരോധാനവുമായി ബന്ധമില്ല. 8 മാസമേ കേസ് അന്വേഷിക്കാന്‍ കഴിഞ്ഞൂള്ളൂ. കേസ് സിബിഐയ്ക്ക് തെളിയിക്കാനാകുമെന്നാണു വിശ്വാസമെന്നും കെ.ജി.സൈമൺ പറഞ്ഞു.

മതതീവ്രവാദ ബന്ധത്തിന് തെളിവില്ല 

ജെസ്ന വീട്ടിൽനിന്നു പോയപ്പോൾ മുതൽ സംഭവിച്ച കാര്യങ്ങളെല്ലാം പരിശോധിച്ചതായി കെ.ജി.സൈമൺ പറഞ്ഞു. വസ്തുതാപരമായ കാര്യങ്ങൾ മാത്രമാണ് അന്വേഷിച്ചത്. ബാക്കിയെല്ലാം വിട്ടു കളഞ്ഞു. ലോക്കൽ പൊലീസിന്റെ സംശയങ്ങൾ ക്രൈംബ്രാഞ്ചും പരിശോധിച്ചു. ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ ബന്ധമുണ്ടോയെന്നു നോക്കി. അതിനുള്ള തെളിവുകൾ ലഭിച്ചില്ല. 

ജെസ്ന സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപോയതാണെന്നാണ് അന്വഷണത്തിൽ വ്യക്തമായത്. ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല. ഫോണില്ലാതെയാണു ജെസ്ന വീട്ടിൽനിന്ന് പോയത്. വീട്ടിൽനിന്ന് ഓട്ടോയിൽ കയറി പോകുമ്പോൾ ബന്ധുവിനെ കണ്ട് ഓട്ടോയിലെ സീറ്റിൽ പുറകിലേക്കു മാറി. 

പൂര്‍ണ്ണമായും വായിക്കാം.. 

Tags:
  • Spotlight