Monday 19 November 2018 10:25 AM IST : By സ്വന്തം ലേഖകൻ

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം: യൂസഫലി എത്തുക 360 കോടി രൂപ വിലയുള്ള സ്വന്തം വിമാനത്തിൽ!

yousafali123

കണ്ണൂർ രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിനു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എത്തുന്നത് സ്വന്തം വിമാനത്തിൽ. ഡിസംബർ 8 നാണ് യൂസഫലി വിമാനത്താവളത്തിൽ ഇറങ്ങുക. 9ന് ആണ് ഉദ്ഘാടനം. 2 വർഷം മുൻപു വാങ്ങിയ ഗൾഫ് സ്ട്രീം 550 വിമാനത്തിലാണ് യൂസഫലി എത്തുക. 360 കോടി രൂപ വിലയുള്ള വിമാനത്തിൽ 19 യാത്രക്കാർക്ക് സഞ്ചരിക്കാം.

അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് സ്ട്രീം എയ്റോസ്പേസാണ് വിമാനത്തിന്റെ നിർമാതാക്കൾ. 150 കോടി രൂപ വിലയുള്ള ലെഗസി 650 എന്ന വിമാനവും യൂസഫലിയുടെ ഉടമസ്ഥതയിലുണ്ട്.13 പേർക്കു സഞ്ചരിക്കാവുന്ന വിമാനമാണിത്.