Wednesday 22 May 2024 12:10 PM IST : By സ്വന്തം ലേഖകൻ

വിവാഹശേഷം 80 പവൻ സ്വർണം ആവശ്യപ്പെട്ട് മാനസിക പീഡനം; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

delna6789

കണ്ണൂർ ആലക്കോട് ചാണോക്കുണ്ടിൽ 23 വയസുകാരിയായ ഡെൽന വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. സ്ത്രീധന ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡെൽന ഭർതൃവീട്ടിൽ കടുത്ത മാനസികപീഡനം നേരിട്ടതായി സഹോദരൻ ഡോൺ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഡെൽന ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കിയത്. പരിയാരത്തെ  സനൂപ് ആന്റണിയുമായി നാല് മാസം മുൻപായിരുന്നു ഡെൽനയുടെ വിവാഹം. ഭർതൃവീട്ടുകാര്‍ സ്ത്രീധനമായി 80 പവൻ സ്വർണം ആവശ്യപ്പെട്ട്  മാനസികമായി ഡെൽനയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് സഹോദരൻ ഡോൺ പറയുന്നു. 

സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ ഡെൽനയെ പീഡിപ്പിച്ചെന്ന് കാട്ടി മാതാവ് ബിന്ദു നൽകിയ പരാതിയിലാണ് സനൂപ് ആന്‍റണി, മാതാവ് സോളി ആന്റണിയെയും ആലക്കോട് പൊലീസ് അറസ്റ്റു ചെയ്തത് . ഇരുവരെയും തളിപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. 

Tags:
  • Spotlight