Friday 21 September 2018 11:48 AM IST : By സ്വന്തം ലേഖകൻ

ഇന്നൊരു ദിനം കൂടി; പ്രളയം മുറിവേൽപ്പിച്ച മനസുകൾക്കായി സൈക്കോളജിസ്റ്റുകൾ ഒരു വിളിക്കപ്പുറത്ത്

docs

പ്രളയക്കടലിൽ മനസുലഞ്ഞു പോയവരെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുകയാണ് വനിത. ദുരിതപ്പേമാരി നൽകിയ ആഘാതത്തിൽ നിന്നു നമ്മൾ കരകയറുമ്പോഴും മനസ്സിനേറ്റ ആഘാതങ്ങൾക്ക് മാനസികസഹായം ലഭ്യമാക്കുന്ന ഹെൽപ്‍ലൈൻ ഇന്നൊരു ദിനം കൂടി. പ്രളയം നരിട്ടും അല്ലാതെയും ബാധിച്ചവരുടെ മനോസംഘർഷവും മാനസിക പ്രശ്നങ്ങളും പങ്കുവെയ്ക്കാനും പരിഹാരങ്ങളിലേക്കുള്ള വഴികാട്ടിയുമാവുകയാണ് ഈ ഹെൽപ്‌ലൈൻ.

ഇക്കഴിഞ്ഞ സെപ്റ്റംബർ 17ന് ആരംഭിച്ച വനിതയുടെ ഉദ്യമത്തിന് അഭൂതപൂർണമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാനസിക സഹായം ലഭ്യമാക്കുന്ന വനിതാ ഹെൽപ്‌ലൈൻ നമ്പരുകളിലേക്ക് വൻതോതിലാണ് ഫോൺകോളുകൾ വരുന്നത്.

കേരളത്തിലെ ഏറ്റവും വിദഗ്ധരായ പത്തു ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളാണ് ഈ കോളുകൾ കൈകാര്യം ചെയ്യുന്നത്.

വനിത ഐഎസിപി ഹെൽപ്‌ലൈനിന്റെ അവസാന ദിനമായ ഇന്ന് (21–09–2018) ഉച്ചയ്ക്ക് രണ്ടുമുതൽ നാലുമണി വരെയുള്ള സമയത്താണ് ഹെൽ‌പ്‌ലൈൻ നമ്പരുകളിലേക്ക് വിളിക്കേണ്ടത്.

ആലുവ രാജഗിരി ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ കെ തോമസ്, പറവൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോജി അന്നാ ഫിലിപ്പ് എന്നിവരാണ് ഇന്നു വിളിക്കുന്നവരേട് സംസാരിക്കുകയും വിദഗ്ദ നിർദേശങ്ങൾ നൽകുകയും െചയ്യുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രവാസികൾക്കും വിദഗ്ധോപദേശങ്ങൾ തേടി വിളിക്കാവുന്നതാണ്.

panel

ആർക്കൊക്കെ വിളിക്കാം

∙ പ്രളയശേഷം വിഷാദം ഉൾപ്പെടെയുള്ള

മാനസികവിഷമങ്ങൾ അനുഭവിക്കുന്നവര്‍ക്കും

അങ്ങനെ സംശയം തോന്നുന്നവര്‍ക്കും.

∙ പ്രളയത്തിനിരയായ കുട്ടികളുെട

രക്ഷകർത്താക്കൾക്ക്

∙ പ്രളയത്തിൽ സജീവമായി പ്രവർത്തിച്ച്

മനസ്സുലഞ്ഞുപോയ സന്നദ്ധപ്രവർത്തകർക്ക്

∙ ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ

അനുഭവിക്കുന്ന പ്രവാസികൾക്ക്

∙ ആത്മഹത്യയെക്കുറിച്ച് പറയുന്നവർക്കോ

അവരുടെ ബന്ധുക്കൾക്കോ

∙ പ്രളയശേഷം സ്വഭാവത്തിൽ അസാധാരണമാറ്റം

ഉണ്ടായവർക്കോ അവരുെട ബന്ധുക്കൾക്കോ

∙ തനിച്ചാണ് എന്ന തോന്നലുള്ളവർ‌ക്ക്

വെള്ളിയാഴ്ച (21–09–2018) വരെയാണ് ഹെൽപ്‌ലൈൻ സേവനം ലഭ്യമാവുക.

വിളിക്കൂ, വനിത ഹെൽപ് ലൈന്‍ നമ്പരുകളിലേക്ക്.

ഉച്ചയ്ക്ക് 2 മുതൽ 4 മണിവരെ

98953 99205, ∙ 73566 09852