Tuesday 25 September 2018 11:54 AM IST : By സ്വന്തം ലേഖകൻ

പത്ത് ലക്ഷത്തിന്റെ ഭാഗ്യം കുപ്പയിലെറിഞ്ഞു; കഥയറിഞ്ഞ ഉറ്റചങ്ങാതി ലോട്ടറിയുമായി മുങ്ങി, ഒടുവിൽ സംഭവിച്ചത്

lottery

‘മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോൾ‌ വാഹന ബന്ദ് പ്രഖ്യാപിക്കാതെടാ...’ വന്നു കയറുന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ നായകനെ നോക്കി സഹനായകൻ പറയുന്നൊരു ഡയലോഗാണിത്. ഇപ്പോഴിതാ സമാനമായൊരു സാഹചര്യം യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്. ഒളിഞ്ഞിരുന്നമഹാഭാഗ്യം മനസിലാക്കാതെ തള്ളിക്കളഞ്ഞ നായകന്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് സ്വദേശിയാണ്. പക്ഷേ യഥാർത്ഥ കഥയില്‍ ചെറിയൊരു വ്യത്യാസം മാത്രം. ലോട്ടറി സമ്മാനത്തിന്റെ രൂപത്തിൽ വന്ന ഭാഗ്യം തിരിച്ചറിയാതെ നമ്മുടെ നായകൻ കുപ്പയിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഇനി സംഭവത്തിലേക്ക് വരാം, കഷ്ടപ്പാടിന്റേയും പരാധീനതകളിടേയും നിലയില്ലാക്കയത്തിൽ പെട്ട് നട്ടം തിരിയുകയായിരുന്നു പാലോട് സ്വദേശിയായ അജിനു. അങ്ങനെയിരിക്കെയാണ് അജിനുവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സ്ഥാനം അടിച്ചത്. ഒന്നു രണ്ടും രൂപയല്ല പത്തു ലക്ഷത്തിന്റെ രണ്ടാം സമ്മാനം.

എന്നാൽ ഇതൊന്നും അറിയാതെ ജിനു ലോട്ടറി ചുരുട്ടി കുപ്പയിൽ എറിയുകയായിരുന്നു. ചെറിയ സമ്മാനങ്ങളുടെ പട്ടികയിൽ‌ തന്റെ ഭാഗ്യം പരതിയ ശേഷം സമ്മാനം ഇല്ലെന്നറിഞ്ഞതോടെയായിരുന്നു അജിനു ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാൽ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ തന്റെ ഭാഗ്യം ഒളിച്ചിരിക്കുന്നുവെന്ന വിവരം അജിനു അറിഞ്ഞിരുന്നില്ല.

കഥയവിടെ തീർന്നില്ല, അജിനുവിന് സമ്മാനം അടിച്ചെന്ന് മനസിലാക്കിയ സുഹൃത്ത് അനീഷ് വലിച്ചെറിഞ്ഞ ടിക്കറ്റ് തന്ത്രത്തിൽ കൈക്കലാക്കി. അജിനുവിനോട് ടിക്കറ്റിനെക്കുറിച്ചും വലിച്ചെറിഞ്ഞ സ്ഥലത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ ശേഷമായിരുന്നു അനീഷിന്റെ രംഗപ്രവേശം.

എന്നാൽ ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തിയെന്ന് വൈകി മനസിലാക്കിയ അജിനു പൊലീസിൽ പരാതി നൽകി. ലോട്ടറി വലിച്ചെറിഞ്ഞതിനു സമീപമുണ്ടായിരുന്ന സിസിടിവിയുടെ സഹായത്തോടെ പൊലീസും സത്യം മനസിലാക്കി.