Friday 31 December 2021 04:18 PM IST : By സ്വന്തം ലേഖകൻ

കേരളത്തിൽ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍, ആകെ 107; രോഗം അതിവേഗം പടരാൻ സാധ്യത, അതീവ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ്

veenaaafgtrerfomicronnn

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ ഓരോരുത്തരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

എറണാകുളത്ത് 4 പേര്‍ യുഎഇയില്‍നിന്നും, 3 പേര്‍ യുകെയില്‍നിന്നും, 2 പേര്‍ ഖത്തറില്‍നിന്നും, ഒരാള്‍ വീതം ദക്ഷിണാഫ്രിക്ക, ഇസ്രയേല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. കൊല്ലത്ത് 5 പേര്‍ യുഎഇയില്‍നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്.

തൃശൂരില്‍ 3 പേര്‍ യുഎഇയില്‍നിന്നും ഒരാള്‍ യുകെയില്‍നിന്നും വന്നു. പാലക്കാട്ട്, നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും ആകെ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് 52 പേരും എത്തി. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 

ഒമിക്രോൺ ബാധിതർ, ജില്ല തിരിച്ച്

എറണാകുളം 37

തിരുവനന്തപുരം 26

കൊല്ലം 11

തൃശൂര്‍ 9

പത്തനംതിട്ട 5

ആലപ്പുഴ 5

കണ്ണൂര്‍ 4

കോട്ടയം 3

മലപ്പുറം 3

പാലക്കാട് 2

കോഴിക്കോട് 1 

ഇടുക്കി 1

more updates.. 

Tags:
  • Spotlight