Tuesday 19 February 2019 11:38 AM IST : By സ്വന്തം ലേഖകൻ

തലകീഴായ് നിർത്തുന്നത് അപകടം; കൈക്കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ; ഡോക്ടറുടെ വിഡിയോ

soumya

കൈക്കുഞ്ഞുങ്ങളുടെ പ്രത്യേകിച്ച് രണ്ട് വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ തൊണ്ടയിൽ എന്തെങ്കിലും പോയാലോ കുടുങ്ങിയാലോ എന്തു ചെയ്യും. പല അമ്മമാരുടേയും നെഞ്ചിടിപ്പേറ്റുന്ന ചോദ്യമാണിത്. അപകടം പിടിച്ച അത്തരം സാഹചര്യങ്ങളിൽ കുഞ്ഞുങ്ങളേയും കൊണ്ട് ആശുപത്രികളിലേക്കോടിയ അനുഭവവും ചില അമ്മമാർക്ക് പങ്കുവയ്ക്കാനുണ്ടാകും.

അമ്മിഞ്ഞപ്പാൽ, കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുറുക്ക്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ തൊണ്ടയിൽ കുടുങ്ങുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇഴഞ്ഞു നടക്കുന്ന പ്രായത്തിൽ എന്തെങ്കിലും വായ്ക്കകത്തേക്ക് എടുത്തിടുന്ന കുഞ്ഞുങ്ങളും കുറവല്ല. ഈ സാഹചര്യങ്ങളിൽ മാതാപിതാക്കൾ സ്വീകരിക്കേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോക്ടർ സൗമ്യ സരിൻ. അപകടരമായ ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ സ്വീകരിക്കുന്ന തെറ്റിദ്ധാരണ ജനകമായ പ്രവൃത്തികളേയും ഡോക്ടർ സൗമ്യ ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്. ഡോക്ടർ സൗമ്യയുടെ ഫെയ്സ്ബുക്ക് പേജായ ഡോക്ടർ സൗമ്യ സരിൻസ് ഹീലിംഗ് ടോൺസ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരങ്ങൾ പങ്കുവയ്ക്കുന്നത്.

വിഡിയോ കാണാം;