നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണു ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി.
വിവാഹദിവസം തന്നെ ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി നൽകിയെന്നു ഹർജിയിൽ പറഞ്ഞു. ഭർത്താവിന്റെ പിതാവാണ് ഇതു തയാറാക്കിയതെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ചു പ്രി നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്കു കത്ത് അയച്ചിരുന്നു. തുടർന്നു പരാതി പരിശോധിക്കാനും കർശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷനൽ ഡയറക്ടർക്കു കൈമാറി.