Thursday 25 November 2021 04:25 PM IST : By സ്വന്തം ലേഖകൻ

കോടീശ്വരനായെന്ന സത്യം അറിഞ്ഞതു മുതൽ ആഹ്ലാദം ഉള്ളിലൊതുക്കി; പതിവുപോലെ ചായ വിറ്റ് യാക്കോബും കുടുംബവും

yakoob-family.jpg.image.845.440

കോടീശ്വരൻ ആയെന്ന സത്യം അറിഞ്ഞതു മുതൽ അതിന്റെ ആഹ്ലാദം ഉള്ളിലൊതുക്കിയാണ് യാക്കോബും കുടുംബവും രണ്ടു ദിവസം കഴിച്ചു കൂട്ടിയത്. കൂത്താട്ടുകുളം കിഴകൊമ്പിലെ കടയിൽ എത്തിയവർക്ക് ചായ അടിച്ചു കൊടുത്തും കടയിലെ വ്യാപാരത്തിൽ ശ്രദ്ധിച്ചും പതിവുപോലെയായിരുന്നു ഈ ദിവസങ്ങളും. സമ്മാനർഹമായ ടിക്കറ്റ് ഉൾപ്പെടെ 10 ടിക്കറ്റുകളാണ് താൻ വിറ്റതെന്ന് പറയുമ്പോഴും ഭാഗ്യവാൻ ആരെണെന്നതു മാത്രം രഹസ്യമായി സൂക്ഷിച്ചു.

ഒടുവിൽ കോടീശ്വരനായി രംഗത്തു വന്നപ്പോഴും യാക്കോബ് സന്തോഷം പ്രകടിപ്പിച്ചത് പരിമിതമായ അളവിൽ മാത്രം. ലഭിച്ച തുക തത്കാലം ബാങ്കിൽ നിക്ഷേപിക്കുന്നു എന്നതല്ലാതെ മറ്റു തീരുമാനമൊന്നും എടുത്തിട്ടില്ല. ഇക്കാര്യം കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും. ഭിന്നശേഷിക്കാരനായ യാക്കോബിന്റെ ഏകവരുമാനമാർഗം പിതാവ് എം.എസ്. കുര്യൻ 45 വർഷം മുൻപ് ആരംഭിച്ച ചായക്കടയാണ്.

പിന്നീട് സ്റ്റേഷനറി സാധനങ്ങളും ചേർത്ത് കട വിപുലീകരിച്ചു. ഇവിടെ ലോട്ടറി വിൽപനയ്ക്ക് വച്ചു തുടങ്ങിയത് 15 വർഷം മുൻപാണ്. 84 വയസ്സുകാരനായ കുര്യൻ മകനെ സഹായിക്കാൻ മിക്കവാറും കടയിലുണ്ടാവും. കുര്യന്റെ ഭാര്യ മറിയാമ്മ 9 വർഷം മുൻപാണ് അന്തരിച്ചത്. യാക്കോബിന്റെ സഹോദരങ്ങളായ രാജുവും ജോസും കുടുംബസമേതം ഇതിനു വിളിപ്പുറത്തായാണ് താമസിക്കുന്നത്.

Tags:
  • Spotlight