Thursday 24 November 2022 12:33 PM IST : By സ്വന്തം ലേഖകൻ

പതിനെട്ടു വയസ്സ് തികയാത്ത പെണ്‍കുട്ടിക്കു വിവാഹം; രക്ഷിതാക്കള്‍ക്കും വരനുമെതിരെ കര്‍ശന നിയമനടപടിയെന്ന് ശിശുസംരക്ഷണ സമിതി

briide45666

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ 18 വയസ്സ് തികയാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തി. രക്ഷിതാക്കള്‍ക്കും വരനുമെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിവാഹത്തിനു കാര്‍മികത്വം വഹിച്ചവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

പെൺകുട്ടിയ്ക്ക് അടുത്ത ഏപ്രിലിൽ മാത്രമേ 18 വയസ്സ് തികയൂ. ശിശുസംരക്ഷണ സമിതി ഓഫിസില്‍ ലഭിച്ച പരാതിയിലാണ് നടപടി. സംഭവത്തിൽ കോഴിക്കോട് കുറ്റിക്കാട്ടൂർ, കണ്ണൂർ പെരിങ്ങത്തൂർ സ്വദേശികളായ വീട്ടുകാർക്കെതിരെയാണ് കേസ്. സംഭവത്തില്‍ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നു ജില്ലാ ശിശു വികസന ഓഫിസർ അറിയിച്ചു.

Tags:
  • Spotlight