Monday 22 July 2019 12:38 PM IST : By സ്വന്തം ലേഖകൻ

കൊച്ചിയിലെ കൊച്ചു മെസിയോട് ഇഷ്ടം തോന്നിയത് സാക്ഷാൽ ലയണൽ മെസിക്കും! ഇവൻ ആരാധകരിലെ സെലിബ്രിറ്റി

messi

ആരാധനയെന്നു പറ‍ഞ്ഞാൽ ഇങ്ങനെയുമുണ്ടോ ഒരാരാധന! നോക്കിലും നടപ്പിലും എന്തിനേറെ പേരിൽ പോലും ഫുട്ബോൾ മിശിഹ ലയണൽ മെസിയെ ആവാഹിച്ച ഒരു കുഞ്ഞ് മിടുക്കന്റെ കഥയാണ് ഇനി പറയാൻ പോകുന്നത്. കക്ഷിയുടെ പേര് കേട്ട് ഞെട്ടേണ്ട, ‘ലയണൽ മെസി റോബർട്ട്!’. ബാക്കി കാര്യം പറയാനുണ്ടോ?

ഫോർട്ട് കൊച്ചി സ്വദേശിയായ ബൈജു ജോയ്സ് ദമ്പതികളുടെ പൊന്നോമനയാണ് ഈ കുഞ്ഞു മെസി. മെസിയോടുള്ള കടുത്ത ആരാധനയാണ് ബൈജുവിനെ മകന് തന്റെ ഇഷ്ട നായകന്റെ പേരിടാൻ പ്രേരിപ്പിച്ചത്. അതൊരു നിമിത്തം പോലെയായി. അന്നു മുതൽ ഫുട്ബോളായി കുഞ്ഞു മെസിയുടെ ജീവനും ജീവിതവും.

ലോകമെമ്പാടുമുള്ള ആരാധകരിൽ ഏറ്റവും പ്രായം കുറഞ്ഞ ആരാധകൻ എന്ന് സോഷ്യൽ മീഡിയയും സാക്ഷാൽ ലയണൽ മെസിയും വാഴ്ത്തിയ കുഞ്ഞ് മെസി ഫുട്ബോളിനെ തന്റെ ഹൃദയത്തോട് ചേർത്തി നിർത്തിയിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ഫുട്ബോൾ മികവുമായി ഏവരേയും അമ്പരപ്പിക്കുന്ന മെസിയുടെ കഥ ജെൻസി ചക്കാലയ്ക്കൽ ആണ് വനിത ഓൺലൈനോട് പങ്കുവച്ചത്.

lm-3

ജെൻസിയുടെ കുറിപ്പ് വായിക്കാം;

ഫുട്ബോൾ മിശിഹാ ലയണൽ മെസിയോടുള്ള ആരാധനയുടെ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്.

ഇതു ഞങ്ങളുടെ കുഞ്ഞു മെസ്സി

മെസ്സിയോ ,ശരിക്കും ?,ചുമ്മാ പറയുവാണോ?? ,അവനോടു പേര് ചോദിക്കണ പലരുടേം പ്രതികരണം ഇങ്ങനെയാണ്,

2014 june 27ഞങ്ങളുടെ കുഞ്ഞു മെസ്സി ജനിക്കുന്നത് എന്റെ ജോയ്‌സ് ചേച്ചീടേം ബൈജു ചേട്ടന്റേം രണ്ടാമത്തെ കുട്ട്യാ മെസ്സി ,

, അങ്ങനെ മാമോദിസ സമയം ആയി സാദാരണ പോലെ നെറ്റിൽ സെർച്ചിങ് തുടങ്ങി, പുതിയ വാവക്കു ഇടാൻ ഉള്ള, എത്രെയൊക്കെ പേര് കണ്ടുപിടിച്ചാലും ബൈജു ചേട്ടൻ ചിരിച്ചോണ്ട് പറയും (മെസ്സിടെ അപ്പൻ ) ഇതൊന്നുമല്ല നീ കണ്ടോ നല്ല അടിപൊളി പേര് ഇടും എന്ന്, അന്ന് ഒന്നും അറിയില്ല എന്ത് പേര് ആണ് കുഞ്ഞിനെ വിളിക്കാൻ, പോകുന്നേ എന്ന്,

September 22, അന്നാണ് മെസ്സിടെ മാമോദിസ നടക്കണേ, ആരും നെറ്റി ചുളിക്കണ്ട ഫുട്ബോൾ രാജാവ് ലയണൽ മെസ്സിടെ അല്ല, ഫോട്കൊച്ചിലെ ഞങ്ങളുടെ കുഞ്ഞു മെസ്സിടെ കാര്യം ആണുട്ടോ പറഞ്ഞെ,പള്ളിയിൽ മാമോദിസ ചടങ്ങിന്, അവനേം പിടിച്ചു നിക്കുവാ , കൊച്ചിന്റെ പേരെന്താണ് എന്ന് ആർക്കും അറിയില്ല,

അച്ഛൻ ചോദിച്ചു എന്ത് പേരാ നിങ്ങൾ ഇടാൻ ഉദ്ദേശിക്കുന്നെ

ലയണൽ മെസ്സി റോബർട്ട്, അടുത്ത് നിന്ന ബൈജു ചേട്ടൻ പറഞ്ഞു,

ങേ ഇത്രേം വലിയ പേരോ, എന്ന് ഒരു ചോദ്യവും അച്ഛൻ ഒരു ചിരി,

lm1

അവിടെ കൂടെ നിന്നവരും , ചിരിക്കണുണ്ടായിരുന്നു,

ഇതിൽ ഇത്ര ചിരിക്കാൻ എന്തിക്കുന്നു നല്ല പേരല്ലേ 😍

ചടങ്ങു എല്ലാം കഴിഞ്ഞു നേരെ ഹാളിലേക്

അവിടെ സ്റ്റേജിൽ, call me lionel messi robert എന്ന് name boardum,

വന്നവരിൽ പലരും നെറ്റി ചുളിച്ചു,ഇതെന്താ ഇങ്ങനെ പേര്,അങ്ങനെ ചോദിച്ചവർ പലർക്കും, ലയണൽ മെസ്സിനെ അറിയില്ല എന്ന് തോന്നുന്നു,

അതല്ലങ്കിൽ ഒരു പുച്ഛം,അയ്യേ മെസ്സി എന്നോ വേറെ പേരൊന്നും കിട്ടില്ലെന്ന് ചോദിച്ചവരും ഉണ്ട്,

മെസ്സിടെ കടുത്ത ഫാൻ ആയ അപ്പനും അമ്മക്കും ഈ പേര് അല്ലാണ്ട് വേറെ ഏതു കൊടുക്കാൻ ആകും,അവരുടെ മൂത്ത മകൾ സീറ്റ മോൾക്ക് ഇടാൻ ഇരുന്നത് ആണ് ഈ പേര് അന്നും worldcup football നടക്കണ സമയം ആയിരുന്നു , അന്ന് എന്തോ അത് ചെയ്തില്ല, അടുത്തത് ഒരു ആൺകുട്ടീ ആണോ എന്ന് പോലും അറിയില്ല, എന്നാലും ആ പേരിനോടും, മെസ്സി എന്ന ആ വലിയ ഫുട്ബോൾ രാജാവിനോടും ഉള്ള ആരാധന മനസ്സിൽ സൂക്ഷിച്ചു,

ദൈവ നിയോഗം പോലെ മൂന്ന് മാസം തൊട്ടേ പന്തിനോടായ് അവന്റെ സ്നേഹം,സാദാരണ കൈയും കാലും ഇട്ടു അടിച്ചു കളിക്കുന്ന time, ആ കുഞ്ഞു ബോൾ കാലിനു അരികിൽ കൊണ്ട് ചെന്നപ്പോൾ അത് എന്താണ് കൂടി അറിയാത്ത പ്രായം അവൻ സന്തോഷത്തോടെ ബോൾ ചവിട്ടും, അവന്റെ ഫസ്റ്റ് ട്രെയിനി അവന്റെ അപ്പൻ തന്നെയാ,പിന്നിട് അങ്ങോട് ബോളി നോടായി അവന്റെ കൂട്ടു,എവിടെ പോയാലും ബോൾ കണ്ടാൽ ചെക്കൻ വിടില്ല ,വീട്ടിൽ ആണേൽ ഇപ്പോൾ ബോൾ മുട്ടിട്ടു നടക്കാൻ വയ്യ, അത്രേം ഉണ്ട്, അവന്റെ ബോൾ കളക്ഷൻ,ഇപ്പോൾ 5 വയസായി, ഈ അഞ്ചു പിറന്നാളിനും കിട്ടിയ സമ്മാനങ്ങളിൽ, ഫുട്ബോൾ തന്നെയാ കൂടുതലും,മറ്റു കളിപ്പാട്ടങ്ങളോട് ഒന്നും ഒരു കൗതുകം ഇല്ല, ബോൾ ഉണ്ടോ വേറെ ഒന്നും വേണ്ട, അത്രക്ക് ഇഷ്ടാണ്, എത്ര ബോൾ ഉണ്ടേലും എവിടേലും കടയിൽ ബോൾ കണ്ടാൽ എനിക്ക് ആ ബോൾ മേടിച്ചു തരോ എന്ന് ഒരു കൊഞ്ചി ചോദ്യം ഉണ്ട്, അത് കണ്ടാൽ പിന്നെ ആരും മേടിച്ചുകൊടുത്തു പോകും 😍

ഫോട്കൊച്ചിയിൽ ടൂർണമെന്റ് നടക്കണ ടൈം എല്ലാം കുഞ്ഞു മെസ്സി പോകും, പുറത്തു മൈതാനത്തു അവന്റെ ബോൾ കൊണ്ട് അവന്റേതായ ലോകത്തു ആയിരിക്കും അവൻ,

3 വയസായപ്പോളേക്കും മട്ടാഞ്ചേരി ടി. ഡി സ്കൂൾ സ്റ്റേറ്റ് ക്ലബ് അക്കാദമിയിൽ ചേർത്ത് അവിടെയുള്ള കുട്ടികളിൽ കോച്ചിങ്ങിനു വന്ന ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ പ്രേമി, ആണ് നമ്മട കുഞ്ഞു മെസ്സി, രാവിലെ ഒരു മടിയും കൂടാതെ എഴുന്നേൽക്കും എങ്ങാനും ഉറങ്ങിപ്പോയി അന്ന് കോച്ചിങ്ങിനു പോകാൻ കഴിഞ്ഞിലെ പിന്നെ കരച്ചിലിന്റെ മേളം ആയിരിക്കും, പിന്നെഅന്നത്തെ ദിവസം അവനു മതിയാകുന്ന വരെ ഗ്രൗണ്ടിൽ കൊണ്ടോകണം ,പോകുമ്പോൾ അവൻറെ ചേച്ചി സീറ്റായും ,ചേട്ടൻ ഫാബിയും ഉണ്ടാകും ,3 പേരും കൂടി ചേർന്നു ആണ് ഫുട്ബോൾ കളി,

കഴിഞ്ഞ വർഷം ലോക ഫുട്ബോൾ നടക്കുമ്പോൾ ,മെസ്സിയുടെ ആരാധകരിൽ ആരോ കുഞ്ഞുമെസ്സി ഫാൻസ്‌ റാലിയിൽ അര്ജന്റീന കൊടി പിടിച്ചു ഡാൻസ് കളിക്കുന്ന വീഡിയോ അയച്ചുകൊടുത്തു ,അത് മെസ്സി തൻറെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തു , ഞങ്ങളെ സംബന്ധിച്ചു അവനു കിട്ടിയ ഏറ്റവും വലിയ ഒരു അംഗീകാരം ആണ് അത് ,വീട്ടിൽ പെൻഡ്രൈവിൽ മെസ്സിടെ ഫുട്ബോൾ വീഡിയോസ് കണ്ടു ദേ വലുത് മെസ്സി എന്ന് പറഞ്ഞു കൈയടിക്കും ,അവന്റെ സ്വന്തം ആരെയോ പോലെ ആണ് , അവനു മെസ്സി

lm-2

ഭാവിയിൽ ലയണൽ മെസ്സിയെ പോലെ ആകണം എന്നാണ് ഞങ്ങളുടെ കുഞ്ഞു മെസ്സിടെ ആഗ്രഹം ,അതിനു ഞങ്ങളുടെ കുഞ്ഞിന് കഴിയട്ടെ എന്ന് ആത്മാർഥമായിആഗ്രഹിക്കുന്നു

ദൈവം അനുവദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

,അവനെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും ഒത്തിരി നന്ദി 😀

all the best my little one love you......