Thursday 29 November 2018 05:13 PM IST

ഞങ്ങളുടെ പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായത് ഈ ക്യാംപസ്, അപ്പോ ഇവിടെയല്ലേ ദൈവമിരിക്കുന്നിടം?

Syama

Sub Editor

maharajas001
ഫോട്ടോ: സരിൻ രാംദാസ്

മഹാരാജാസിന്‍റെ മഞ്ഞച്ചുവരുകളില്‍ ആരോ മുറിപെൻസിൽ കൊണ്ടെഴുതിയിട്ട വരികള്‍ ഒന്നുകൂടി ചൊല്ലി, മരത്തണലുകളിലൂെട ഞങ്ങള്‍ മുന്നോട്ട് നടന്നു, അവർ എത്തിയിട്ടില്ല. ഇപ്പോഴെത്തും. അമറും സഫ്നയും.  ഇന്നവരുടെ കല്യാണമാണ്. ക്യാമറയും തൂക്കി നടന്ന ഒരു ചേട്ടനോട് ആേരാ േചാദിക്കുന്നു, ‘‘ഷാഹിദിക്കാ... നേരത്തേ എത്തിയോ? നിങ്ങളാണോ അവരുടെ ഫോട്ടോസ് എടുക്കുന്നത്? സഫ്ന കഴിഞ്ഞ ദിവസം കൂടി നിങ്ങൾ അഞ്ചു വർഷം മുൻപെടുത്ത അവരുടെ രണ്ടാളുടേയും പിക് ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു.’’ പരിചയമുള്ള മുഖങ്ങള്‍ ഒരുപാട് ചുറ്റും കാണുന്നുണ്ട്. എല്ലാവരും അമറിന്റേയും സഫ്നയുടേയും കല്യാണം കൂടാൻ വന്നവർ.

ഈ കൽപ്പടവിൽ ഈ മരത്തണലിൽ...

അമറും സഫ്നയും സ്ഥിരം ഇരിക്കാറുണ്ടായിരുന്ന ‘ശശിമര’ത്തിന്റെ പടവിലിരുന്ന് ഷാഹിദിക്ക പറഞ്ഞു,‘‘ഒരിക്കല്‍ അമറിനെ കുറിച്ചു ചോദിച്ചപ്പോ സഫ്ന പറഞ്ഞത് ഓർക്കുന്നു ‘അമറിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് ആ ശബ്ദമാണ്. അമർ കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. ഇലക്‌ഷൻ ക്യാംപെയിനു വന്ന് പ്രസംഗിക്കുന്നതു കേട്ടപ്പോഴേ എനിക്ക് ഇഷ്ടം തോന്നി. ഈ ചേട്ടനെ ഫ്രെണ്ടാക്കിയാലോ എന്നൊക്കെ ഓർത്തു. അമര്‍ 2011–2014ൽ ബി.എ. മലയാളം പഠിച്ചു. ഞാന്‍ 2012-2015 കാലഘട്ടത്തില‍്‍ ബി.എ. ഹിസ്റ്ററിയും’ സംസാരം തുടരുന്നതിനിടെ അവർ രണ്ടു പേരും എത്തി.

‘‘ഞങ്ങളങ്ങനെ സുഹൃത്തുക്കളായി.’’ അമര്‍ പറഞ്ഞു തുടങ്ങുന്നത് അവിടം മുത ലാണ്. ‘‘ഏതാണ്ട് മൂന്നു മാസത്തോളം ഇവൾ എന്നോടുള്ള ഇഷ്ടം പുറത്ത് പറയാതെ കൂടെ നടന്നു. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു, ‘സത്യം പറ, എന്താ ഉദ്ദേശം?’ അന്നിവൾ ചിരിച്ചു. അതായിരുന്നു പ്രണയം! ആ ഒറ്റച്ചിരിയിലുണ്ടായിരുന്നു എല്ലാം.

ഞാനൊരു മൊരടനായിരുന്നു. ദേഷ്യവും ഒച്ചപ്പാടും ഒപ്പം സിനിമാ കമ്പവും. ഷോർട് ഫിലിം എടുത്തു നടക്കുന്ന സമ യം. സിനിമയിലെത്തണം എന്നാണ് അന്നത്തെ ആഗ്രഹം. സുഹൃത്തുക്കളുമായി സിനിമാ ചർച്ചകൾ. അപ്പോഴാണ് ഇ വളുടെ വരവ്. ഇവൾക്കും സിനിമയോട് കടുത്ത ഇഷ്ടം. ഫിലിം ക്ലബ്ബിൽ ഉണ്ടായിരുന്നു. എന്റെ എല്ലാ രീതികളുമായും പൊരുത്തപ്പെട്ടു പോകുന്ന സ്വഭാവം. പിന്നെ എന്തു പറയാൻ, ഞങ്ങളങ്ങു സ്നേഹിച്ചു.

പ്രണയിച്ച് രണ്ടു മാസം കഴിഞ്ഞപ്പോ ഞാൻ വീട്ടിൽ പറഞ്ഞു.‘കോളജ് സമയത്ത് അങ്ങനെയൊക്കെ തോന്നും. ഇ പ്പൊ പഠിക്കാൻ നോക്ക്’എന്നായിരുന്നു മറുപടി. ഞാനപ്പോഴേ പറഞ്ഞു ഞാനീക്കാര്യത്തിൽ സീരിയസാണ്. ഇവൾക്ക് വീട്ടിൽ പറയാൻ പേടി. ബാപ്പയും സഹോദരന്മാരും എതിർക്കുമെന്ന്. ഞാനവരോടൊന്ന് സംസാരിക്കട്ടേയെന്ന്, ഇവളെ ബോധ്യപ്പെടുത്താനാണ് പാടുപെട്ടത്. എനിക്കും പെങ്ങളുണ്ട്, പ്രേമിക്കുന്നത് തെറ്റല്ല, പക്ഷേ, വീട്ടിൽ പറയണം. കൊല്ലങ്ങൾ കഴിഞ്ഞ് കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ട് വീട്ടുകാരെ അറിയിച്ചാൽ അവർക്കും വിഷമമാകില്ലേ? ഇഷ്ടത്തിലായി നാലു മാസം കഴിഞ്ഞ് അവളുെട വീട്ടിലും ഞാൻ പറഞ്ഞു. ബാപ്പ മാത്രം എതിർപ്പിലാണ്. ബാക്കിയെല്ലാവരും ഓകെ.’’

ഒരു മഴക്കാലം നിനക്കു ഞാൻ തന്നേനേ...

ആർഭാടമൊന്നുമില്ലാതെയാണ് അമറും സഫ്നയും വന്നത്. സെറ്റും മുണ്ടുമുടുത്ത് മുല്ലപ്പൂ വച്ച് അവൾ. കസവുമുണ്ടും ഷർട്ടുമിട്ട് അവനും. ‘‘ഷാഹിദിക്കാ... ക്ലിക്കാൻ റെഡിയായിക്കോ, നവംബർ 29 കല്യാണം രജിസ്റ്റർ ചെയ്തതാണ് എന്നാലും ഇന്നിപ്പോ ഇവിടെ വച്ച് ഞങ്ങളങ്ങു കെട്ടട്ടേ?’’ മാലാഖക്കുളത്തിന്റെ വ ശത്തേക്ക് നീങ്ങി നിന്ന് അമർ താലിയെടുത്തു. അമറിന്റെ അമ്മയും സഹോദരനും സഹോദരിയും അങ്കിളും സഫ്നയുടെ ഉമ്മയും രണ്ടു സഹോദരന്മാരും. രണ്ടുപേരുടേയും സുഹൃത്തുക്കളും. 2017 ഡിസംബർ രണ്ടാം തീയതി രാവിലെ എട്ടരയ്ക്ക് മഹാരാജാസിനെ സാക്ഷി നിർത്തി അമർനാഥ് സഫ്നയുടെ കഴുത്തിൽ താലികെട്ടി.

maharajas002

കല്യാണം കഴിഞ്ഞ് മരമൊന്നും വയ്ക്കുന്നില്ലേ എന്നു ചോദിച്ച സുഹൃത്തിനോട് അമർ പറഞ്ഞു ‘‘ഞാന്‍ െബംഗളൂരുവിലാണ്. ‘കൾട്ട്’ എന്ന സ്ഥാപനത്തിൽ വിഡിയോ എഡിറ്റർ, വിവാഹം കഴിഞ്ഞ് ഞങ്ങൾ അങ്ങോട്ടു പോകും. നോക്കി വ ളർത്താൻ പറ്റാതെ, പേരിനൊരു മരം വച്ചിട്ടെന്തിനാന്നേയ്.’’  ചോദ്യങ്ങൾ പിന്നെയും തുടർന്നു. ‘എന്തു കൊണ്ട് മഹാ രാജാസ്?’ ‘‘മഹാരാജാസിന്റെ സ്വന്തം ഫൊട്ടോഗ്രഫർ ഷാ ഹിദ് മനയ്ക്കപ്പടിയാണ് ഈ ഐഡിയ തന്നത്. കല്യാണം കഴിഞ്ഞയുടനെ കോളജിൽ വന്ന് ഫോട്ടോ എടുക്കണം എന്നു പറഞ്ഞപ്പോ സംസാരത്തിനിടയിൽ ഇക്ക വെറുതേ പ റഞ്ഞതാണ് ‘എന്നാ ഈ മരച്ചോട്ടിൽ വച്ചങ്ങു കെട്ടിയാലോ എന്ന്.’ ആലോചിച്ചപ്പോ ശരിയാണ്.

ഞങ്ങൾ ആദ്യം കണ്ടത് ഇവിടെ വച്ച്, എല്ലാത്തിനും സാക്ഷിയായതും ഈ ക്യാംപസ് തന്നെ. ഇവിടെയല്ലേ അപ്പോ ദൈവമിരിക്കുന്നിടം? സമ്മതം കിട്ടാൻ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. വല്യ ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാത്തൊരു ചടങ്ങാണിത്. ഞങ്ങൾ രണ്ടു വ്യത്യസ്ത മതങ്ങളിലുള്ളവരായതു കൊണ്ട് മതപരമായ ചടങ്ങുകൾ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.’’

കുത്തിത്തിരുപ്പുകാര്‍ പലരുമുണ്ടായിരുന്നു എന്നു പറഞ്ഞ് സഫ്ന ചിരിക്കുന്നു. ‘‘കുടുംബക്കാരൊക്കെ ഓരോന്ന് പറയും, ഞാൻ അതൊന്നും കേട്ടില്ല. അവസാനം ജീവിക്കേണ്ടത് ഞ ങ്ങൾ രണ്ടാളും അല്ലേ? ഞങ്ങൾ തമ്മിൽ മനസ്സിലാക്കിയിട്ടാണ് ഒരുമിച്ച് പോകാൻ തീരുമാനിച്ചത്.’’

‘‘ആ പിന്നെ, വേറൊരു നമ്പർ വൺ കുത്തിത്തിരിപ്പുകാരനുണ്ടായിരുന്നു. ഈ ക്യാംപസില്‍ തന്നെയുള്ളയാള്‍.’’ അമര്‍ ഒാര്‍ക്കുന്നു.‘‘പുള്ളിക്കാരൻ ഇവളെ കാണുമ്പോ പറയും. ‘സി നിമക്കാരനാ അവൻ പറ്റിക്കും കേട്ടോ’ എന്ന്. ഒരു ദിവസം അയാളെ പിടിച്ചു നിര്‍ത്തി  ചോദിച്ചു ‘എത്ര സിനിമാക്കാർ ചേട്ടനേയും ചേട്ടന്റെ വീട്ടുകാരേയും പറ്റിച്ചിട്ടുണ്ടെന്ന്.’ അതോടെ പുള്ളിക്കാരന്റെ ‘ബുദ്ധിമുട്ട്’ മാറി. ഇപ്പോ ദാ, ദൂരെ നിന്ന് ഞങ്ങളെ രണ്ടാളേയും നോക്കീട്ട് പോയതേയുള്ളൂ...’’
ഹൃദയത്തിലാളും ചുവപ്പു ഞാൻ തന്നേനേ...

‘‘ബെംഗളുരുവിലായിരുന്നപ്പോഴും മാസത്തിലൊരിക്കലെങ്കിലും ഞങ്ങൾ കാണും. ഒന്നുകിൽ ഞാനിങ്ങോട്ട് വരും അല്ലെങ്കില്‍ അവൾ അങ്ങോട്ട്. ഞാനും ഇവളും തമ്മിൽ പറയാറുണ്ട്, ഉണ്ടാക്കേണ്ട ഒരുവിധപ്പെട്ട അടിയും വഴക്കുമൊക്കെ ഇത്രയും കൊല്ലത്തിനിടെ ഉണ്ടാക്കി കഴിഞ്ഞു. ഇപ്പോ കുറച്ചും കൂടി പക്വത വന്നിട്ടുണ്ട്, ഞങ്ങൾക്കല്ല, (രണ്ടാളും പൊട്ടിച്ചിരിക്കു ന്നു) ഈ ബന്ധത്തിന്.’’

‘‘പണ്ടത്തെ ദേഷ്യമൊന്നും അമറിന് ഇപ്പോഴില്ല.’’ സഫ്ന പറഞ്ഞു തുടങ്ങിയത് അമറാണ് മുഴുമിപ്പിച്ചത്. ‘‘ക്ഷമിക്കാൻ നല്ലോണം പഠിച്ചു. ഇവളിങ്ങനെ പയറു വറുക്കും പോലെ കിലുകിലാ ഓരോന്ന് ചെവിയിൽ പറഞ്ഞോണ്ടേയിരിക്കും, അത് ശീലമായപ്പോ എന്തിനോടും ക്ഷമിക്കാമെന്നായി.’’ (വീണ്ടും ചിരി).

‘‘പഠിച്ചിരുന്ന സമയത്ത് എല്ലാ ദിവസവും മൂന്ന് മണിക്ക് ഞങ്ങൾ കോളജിനു മുന്നിലുള്ള സുഭാഷ് പാർക്കിൽ പോ കും. അന്നത്തെ എന്റെ കിറുക്കായിരുന്നു അത്. അമർ ചിലപ്പൊസിനിമയുടെ ഡിസ്കഷനൊക്കെ ആയിരിക്കും. വിളിക്കുമ്പോ ചൂടാകും. അന്നെനിക്കതൊന്നും മനസ്സിലാകില്ലല്ലോ... ദിവസത്തിൽ ഇത്രയും നേരം ഡിസ്കസ് ചെയ്തിട്ട് ഈ ഇത്തിരി നേരം എനിക്കു തന്നൂടെ എന്നൊക്കെയാണ് എനിക്ക് തോന്നുക.’’ സഫ്ന അമറിനെ നോക്കി, ആ നോട്ടത്തിൽ അ ൽപനേരം അവർ പഴയ കോളജ് കുട്ടികളാകുന്നു.

‘‘എനിക്ക് ഇവൾ വന്നു വിളിക്കുമ്പോ ശരിക്ക് ദേഷ്യം വരും, ഇവളോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. ചെയ്തോണ്ടിരിക്കുന്ന കാര്യം പകുതിക്ക് ഇട്ട് പോകുന്നതിന്റെ ഒരിത്! എന്നാലും പോയിരുന്നു, ദിവസവും... ഇപ്പോ ഇവൾ വിളിക്കാതിരിക്കാൻ പഠിച്ചു. വിളിക്കാതെ പോകാൻ ഞാനും...’’

maharajs003