പ്രണയകാലം വളരെ സന്തോഷത്തോടെ മുന്പോട്ട് കൊണ്ടുപോയി ഇരുവരും പിരിയേണ്ടി വരുമ്പോള്‍ പ്രതികാരം തീര്‍ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. പ്രണയനിമിഷങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയും പിന്നീട് അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ രണ്ടുപേരും രണ്ടുവഴി പോകുമ്പോള്‍ ഒരാളെ നശിപ്പിക്കാനുള്ള ശ്രമങ്ങളും പലപ്പോഴും പലരുടെയും ജീവനു തന്നെ ഭീഷണിയായിട്ടുണ്ട്. കൊല്ലത്ത് നിന്നാണ് പുതിയ വാര്‍ത്ത വരുന്നത്.
കൊല്ലത്ത് സമൂഹ മാധ്യമങ്ങൾ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പൊലീസിന്റെ പിടിയിലായി. ശക്തികുളങ്ങര പോർട്ട് റോഡ് സ്വദേശി എഡ്വിൻ ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണിൽ സൂക്ഷിച്ചിരുന്ന ഇയാൾ പിന്നീട് ബന്ധം വഷളായപ്പോൾ യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമിച്ച് പ്രചരിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.