Wednesday 26 September 2018 10:32 AM IST : By സ്വന്തം ലേഖകൻ

15 വർഷം മുൻപ് കാണാതായ മകനെ തേടി അച്ഛ‍നെത്തി; കണ്ണീരിൽ കുതിർന്ന സ്നേഹസംഗമം!

mani-father21

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ആ അച്ഛനും മകനും പരസ്പരം കണ്ടുമുട്ടി. മലപ്പുറം തവനൂർ പ്രതീക്ഷാഭവനിലാണ് കണ്ണീരിൽ കുതിർന്ന സ്നേഹസംഗമം നടന്നത്. 15 വർഷം മുമ്പ് കാണാതായ മകനെ തേടി കുടകിൽ നിന്നാണ് അച്ഛനെത്തിയത്.

വർഷങ്ങൾക്ക് ശേഷം അച്ഛൻ വരുന്നതറിഞ്ഞ് കാത്തിരിപ്പായിരുന്നു മണി. നേരിൽ കണ്ടതോടെ സന്തോഷം കൊണ്ട് വാക്കുകൾ വിറച്ചു. ഒന്നും പറയാൻ കഴിയാതെ തൊട്ടും ഉമ്മ വച്ചുമായിരുന്നു മണിയുടെ സ്നേഹപ്രകടനം. കണ്ണീരോടെയാണ് മറ്റു അന്തേവാസികൾ ആ കാഴ്ച കണ്ടത്.

സ്നേഹസംഗമത്തിനു സാക്ഷിയാവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു പ്രതീക്ഷാ ഭവൻ അധികൃതരും. ഒടുവിൽ അച്ഛന്റെ കൈപിടിച്ച് മറ്റു അന്തേവാസികളോട് യാത്ര ചോദിച്ച് മണി കുടകിലേക്ക് തിരിച്ചു.