Wednesday 27 January 2021 04:16 PM IST : By സ്വന്തം ലേഖകൻ

സാംസങ് ഗ്യാലക്സി എസ് 21ന്റെ ആദ്യ മോഡൽ മഞ്ജു വാര്യർ ഓക്സിജനിൽനിന്ന് സ്വന്തമാക്കി

manju-s21

സാംസങിന്റെ സ്മാർട്ട്ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ, ഫ്ളാഗ്ഷിപ്പ് മോഡലായ സാംസങ് ഗ്യാലക്സി എസ് 21 പ്ലസ്സിന്റെ ഓക്സിജനിലെ വിപണനോദ്ഘാടനം ജനുവരി 25-ന് കൊച്ചിയിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഓക്സിജൻ ഡിജിറ്റൽ ഷോപ്പ് ജനറൽ മാനേജർ ശ്രീ.പ്രവീൺ പ്രകാശ് സാംസങ് ഗ്യാലക്സി എസ് 21 ന്റെ ഏറ്റവും പുതിയ മോഡൽ പ്രശസ്ത സിനിമാ താരം മഞ്ജു വാര്യർക്ക് കൈമാറിക്കൊണ്ടാണ് വിപണനോദ്ഘാടനം നിർവ്വഹിച്ചത്.

ആൻഡ്രോയിഡ് 11 പ്ലാറ്റ്ഫോം , ഒക്ട കോർ പ്രോസസ്സർ, 64 മെഗാ പിക്സൽ ട്രിപ്പിൾ ക്യാമറ, 8 ജിബി റാം - 128ജിബി മെമ്മറി, 8 ജിബി റാം - 256 ജിബി മെമ്മറി, ദീർഘകാലം ഈടുനിൽക്കുന്ന, ശക്തമായ ക്ഷതങ്ങളും ചെറുക്കുന്ന ഗൊറില്ല വികസ് ഗ്രാസ്സ് സീൻ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് സാംസങ് ഗ്യാലക്സി പ്ലസ്സിന്റെ പ്രത്യേക സവിശേഷതകൾ. സാംസങ് ഗ്യാലക്സി എസ് 21 ബുക്ക് ചെയ്യുവാൻ 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഈ അത്യാധുനിക മോഡൽ ഓൺലൈനായി വാങ്ങുന്നതിന് www.oxygendigtalshop.com ൽ ക്ലിക്ക് ചെയ്യുക.

ഓക്സിജൻ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ . സെറിൻ എബ്രഹാം, സാംസങ് ഏരിയ ബിസിനസ് മാനേജർ സുമിത് സുരേന്ദ്രൻ, സാംസങ് സോണൽ സെയിൽസ് മാനേജർ പ്രേം കൃഷ്ണൻ എന്നിവർ വിപണനോദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.