Thursday 13 January 2022 03:26 PM IST : By സ്വന്തം ലേഖകൻ

‘പങ്കാളികളെ മറ്റുള്ളവർ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന ഇവരെയൊക്കെ ചങ്ങലയ്ക്കിടണം’: പങ്കാളിയെ കൈമാറൽ: രോഷക്കുറിപ്പ്

mate-swap-anuja-fb

സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം പൊലീസ് വ്യാപിക്കുകയാണ്. പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തലുകളാണ് വന്‍ സംഘത്തിലേക്കുള്ള വഴിതുറന്നത്ചങ്ങനാശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വന്‍സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വിഷയം പുറെലോകത്തെ അറിയിച്ച പെൺകുട്ടിയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. അനുജ ജോസഫ്. ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലും മരണത്തെ കൂട്ടുപിടിക്കാതെ വിവേകത്തോടെ പെരുമാറുകയാണ് വേണ്ടതെന്ന് ഡോ. അനുജ കുറിക്കുന്നു. കുറ്റവാളികൾ ആയവരുടെ മുഖംമൂടി വലിച്ചു കീറാൻ പുതുതലമുറയ്ക്ക് കഴിയണം. ഇത്തരം മാനസിക വൈകൃതം പിടിച്ചവന്മാരെയൊക്കെ എന്തിനു സംരക്ഷിക്കണമെന്നും അനുജ ചോദിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അടുത്തിടെ കേൾക്കാനിടയായ പങ്കാളികളെ കൈമാറി ലൈഗിക വേഴ്ച(ഹാൻഡിങ് over partners /wife swapping ).

ചങ്ങനാശ്ശേരിയിലെ വീട്ടമ്മയുടെ പരാതിയിൽ മേൽപ്പറഞ്ഞ സംഗതി പുറംലോകമറിഞ്ഞു ഇപ്പോഴെങ്കിലും (ഇനിയും അറിയപ്പെടാത്ത എത്രയോ ഇടങ്ങളിൽ ഇത്തരം കാടത്തരം അരങ്ങേറുന്നുണ്ടാകും )

എന്തായാലും പരാതിപ്പെടാൻ കാണിച്ച അത്രയും ചങ്കൂറ്റത്തിനു നന്ദി, ഒരു മുഴം കയറിലോ മറ്റേതെങ്കിലും മാർഗത്തിലോ സ്വന്തം ജീവൻ കളയാൻ ശ്രമിച്ചു കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിച്ചില്ലല്ലോ നിങ്ങൾ.

ഭർത്താവ് എന്നു പറയുന്നവൻ കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ചാകുമെന്ന് ഭീഷണി പറഞ്ഞപ്പോഴും അതിനെ തെല്ലും വക വയ്ക്കാതെ മുന്നോട്ടു വരാൻ കഴിഞ്ഞല്ലോ,

ഇന്നത്തെ പെൺകുട്ടികൾക്ക് ആവശ്യമായ മനോനില ഇപ്രകാരമാകണം,

നിങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ മരണത്തെ അല്ല കൂട്ടുപിടിക്കേണ്ടത്, കുറ്റവാളികൾ ആയവരുടെ മുഖംമൂടി വലിച്ചു കീറാനാകണം നിങ്ങൾക്ക്,

മേൽപ്പറഞ്ഞ സംഭവത്തിൽ കുറ്റവാളികൾ ആയവർക്ക് പേരും ഊരുമില്ലെന്നതാണ് മറ്റൊരു സവിശേഷത, വല്യ ഉന്നതന്മാർ ആയോണ്ട് പ്രതികൾക്ക് address ഇല്ല പോലും, സത്യത്തിൽ ഇത്തരം മാനസിക വൈകൃതം പിടിച്ചവന്മാരെയൊക്കെ എന്തിനു സംരക്ഷിക്കണം, ആർക്കു വേണ്ടി,

ഇനി വല്യ കൊമ്പത്തെ തലമുറ ആയാലും ശെരി വീട്ടുകാരെ നാളെ നിങ്ങൾക്ക് തന്നെ ദോഷമാകും ഇത്തരം പുത്രന്മാരെ സംരക്ഷിക്കുന്നത്, പങ്കാളികളെ മറ്റുള്ളവർ ഉപദ്രവിക്കുന്നത് കണ്ടു രസിക്കുന്ന ഇവനൊക്കെ ഏതു മനോനില വച്ചു പുലർത്തുന്നവരായിരിക്കണം, ഈ വൈകൃതം പിടിച്ചവന്മാരെയൊക്കെ പൂട്ടി ചങ്ങലക്കിടുകയാണ് വേണ്ടത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ couple മീറ്റ് /couple കേരള പോലുള്ള ഇത്തരം രതിവൈകൃതങ്ങൾ അരങ്ങേറാൻ ഇനിയും നമ്മുടെ നിയമസംവിധാനം അനുവദിക്കരുത്,

അയ്യോ ഭർത്താവാണേ, എന്നാ പറഞ്ഞാലും അനുസരിച്ചോളാമേ എന്ന നിലപാട് വേണ്ട പെണ്ണുങ്ങളെ,

ഇത്തരം ജന്മങ്ങൾ ശിക്ഷിക്കപ്പെടണം, ഭാര്യ- ഭർതൃ ബന്ധത്തിന്റെ പവിത്രത അറിയാത്ത നരാധമന്മാർ ദയ അർഹിക്കുന്നില്ല, വളർന്നു വരുന്ന തലമുറ നാശത്തിലേക്കു പോകാതിരിക്കാൻ ഇത്തരം നീചകാര്യങ്ങൾ വേരോടെ പിഴുതെറിയേണ്ടിയിരിക്കുന്നു നമ്മുടെ ഈ സമൂഹത്തിൽ നിന്നും.

Dr. Anuja Joseph,

Trivandrum