Tuesday 16 April 2019 10:45 AM IST : By സ്വന്തം ലേഖകൻ

‘എന്തുവേണം എന്നോമലാൾക്ക്’; ഇത് മെറ്റേണിറ്റി ഫൊട്ടോഗ്രഫിയിലെ അഡാർ പരീക്ഷണം

dm

ഫൊട്ടോഗ്രഫിയുടെ പല അവസ്ഥാന്തരങ്ങളും കണ്ട് കൺമിഴിച്ച് നിൽക്കുകയാണ് മലയാളി. വവ്വാൽ ക്ലിക്കും വെള്ളത്തിനടിയിലെ ഫൊട്ടോഗ്രഫിയും കേരളക്കരയിലുണ്ടാക്കിയ തരംഗം ചില്ലറയൊന്നുമല്ല. വിവാഹ ഫൊട്ടോഗ്രാഫിയിൽ ഇജ്ജാതി പരീക്ഷണങ്ങള്‍ നിറഞ്ഞപ്പോൾ അടുത്ത ഊഴം മെറ്റേണിറ്റി ഫൊട്ടോഗ്രഫിയുടേതായിരുന്നു. കുഞ്ഞാവയും നിറവയറുമായെത്തുന്ന അമ്മമാരും പലവിധ പോസുകളുമായി സോഷ്യൽ മീഡിയയുടെ മനം നിറഞ്ഞു.

ഇപ്പോഴിതാ മെറ്റേണിറ്റി ഫൊട്ടോഗ്രഫിയിൽ നിന്നും അഡാർ ഒരു ഐറ്റം എത്തിയിരിക്കുകയാണ്. നിറവയറുമായി ചന്തയിലേക്കെത്തിയ ‘കെട്ട്യോളും കെട്ട്യോനുമാണ്’ കഥയിലെ നായിക നായകൻമാർ. റോഷ്നി പ്രമീഷ് എന്നിവരാണ് ഈ വേറിട്ട പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഡ്രീം മേക്കേഴ്സ് പിക്ചേഴ്സ് എന്ന ഫൊട്ടോഗ്രഫി സംഘമാണ് ഇവരെ ക്യാമറയയ്ക്കുള്ളിലാക്കിയിരിക്കുന്നത്. സുബീഷ് മണിമംഗലമാണ് ചിത്രങ്ങൾക്കു പിന്നിൽ. സംഗതി എന്തായാലും കലക്കിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം.

1.

dm1

2.

dm4

3.

dm3

4.

dm2