Wednesday 31 January 2024 03:20 PM IST : By സ്വന്തം ലേഖകൻ

എം.സി.എച്ച് സർജിക്കൽ ഓങ്കോളജിസ്റ്റ്? അതെന്ത് ഓങ്കോളജിസ്റ്റ്?

hospital-cover

എം.സി.എച്ച് സർജിക്കൽ ഓങ്കോളജിസ്റ്റ്? അതെന്ത് ഓങ്കോളജിസ്റ്റ്?

എന്താണ് എം.സി.എച്ച്?

ഹോളിവുഡ് സിനിമകളിൽ എം. ഡി ഡിഗ്രിയുള്ള ഡോക്ടർമാരെ കണ്ടിട്ടുള്ളതുകൊണ്ടാവണം നമ്മുടെ നാട്ടിൽ എം.ഡ‍ി എന്നാൽ ഒരു മെഡിക്കൽ ഡിഗ്രി ആണെന്നും ബഹുമാനിക്കേണ്ട ഡോക്ടർ ആണെന്നുമുള്ള വിചാരമൊക്കെ ഉള്ളത്. അതുപോലെ ഡ‍ി. എം എന്നാൽ സൂപ്പർ സ്െപഷാലിറ്റി ഡിഗ്രി ആണെന്നും കുറച്ചു പേർക്കെങ്കിലും അറിയാം. എന്നാൽ എം.സി.എച്ച് എന്നു കേട്ടാൽ സാധാരണക്കാരന്റെ മനസ്സിൽ വരുന്ന ചോദ്യം ഇതെന്ത് ഡിഗ്രി എന്നായിരിക്കും. പലരും പലപ്പോഴായി പല എം.സി.എച്ചുകാരെയും കണ്ടിട്ടുള്ളതുമായിരിക്കും. എങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എം. സി. എച്ച് എന്നതിന്റെ പൂർണരൂപം ലാറ്റിൻ വാക്കുകളാണ്. മജിസ്റ്റർ ചിരൂർജിയെ (Magister Chirurgie) എന്നാണു പറയുക. സംഭവം മറ്റൊന്നുമല്ല മാസ്റ്റർ ഓഫ് സർജറി. ഇന്ത്യയിൽ സർജറി സൂപ്പർ സ്പെഷാലിറ്റി ഡിഗ്രിയാണിത്.

സർജിക്കൽ ഓങ്കോളജിസ്റ്റ് ആരാണ്? സർജനോ അതോ ഓങ്കോളജിസ്േറ്റാ?

ഉത്തരം പേരിൽ തന്നെയുണ്ട്. സർജനുമാണ് ഓങ്കോളജിസ്റ്റുമാണ്. മൂന്നു വർഷം സർജറി പരിശീലനത്തിനുശേഷം വീണ്ടും മൂന്നു വർഷം കാൻസർ സർജറിയിൽ വിദഗ്ധ പരിശീലനം നേടിയ ഓങ്കോളജിസ്റ്റാണ് സർജിക്കൽ ഓങ്കോളജിസ്റ്റ്.

ആരാണ് സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ ചികിത്സ തേടേണ്ടത്?

കാൻസർ സ്ഥിരീകരിച്ച് ശസ്ത്രക്രിയ ആവശ്യമാണ് എന്നു നിർദ്ദേശിക്കപ്പെട്ടവരാണ് സാധാരണ ഒ.പികളിൽ വരുന്നത്. എന്നാൽ, കാൻസർ ലക്ഷണങ്ങൾ തോന്നി തങ്ങൾക്ക് കാൻസർ ഉണ്ടോ എന്ന് കണ്ടെത്താൻ ആഗ്രഹിക്കുന്നവരും ഒരു ഓങ്കോളജിസ്റ്റിന്റെ സഹായമാണു തേടേണ്ടത്.

എന്തുകൊണ്ടാണ് കാൻസർ സർജറി ആവശ്യമുള്ളവർ സർജിക്കൽ ഓങ്കോളജിസ്റ്റിനെ കാണണം എന്നു പറയുന്നത്?

കാൻസർ നിർണയവും സർജറിയും പോലെതന്നെ അതിന്റെ സ്േറ്റജ് നിർണയിക്കേണ്ടതും ആവശ്യമാണെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റ് തിരിച്ചറിയുന്നു. ഏതു രീതിയിലുള്ള സർജറി വേണമെന്നും മറ്റ് ഓങ്കോളജിസ്റ്റുകളുടെ (മെഡിക്കൽ, റേഡ‍ിയേഷൻ) ചികിത്സ ആവശ്യമാണോ എന്നറിയുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. കാൻസറിന്റെ ഭാഷയും സ്വഭാവവും മനസ്സിലാക്കുന്ന സർജൻ കൂടെയുള്ളപ്പോൾ മറ്റ് ഓങ്കോളജിസ്റ്റുകൾക്കും ചികിത്സ സുഗമമായി മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുന്നു.

doctor-jino

ബിലീവേഴ്സ് ഹോസ്പിറ്റലിൽ സങ്കീർണമായ കാൻസർ സർജറി സാധ്യമാണോ?

എല്ലാ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും ഉള്ളതിനാൽ ബിലീവേഴ്സ് ഹോസ്പിറ്റൽ ഏതു സങ്കീർണമായ കാൻസർ സർജറികൾ നടത്തുന്നതിനും സുസജ്ജമാണ്.

ഏതൊക്കെ സർജറികൾ ബിലീവേഴ്സ് ഹോസ്പിറ്റൽ കാൻസർ സർജറി വിഭാഗത്തിൽ ലഭ്യമാണ്?

തലച്ചോറിലെ കാൻസർ ഒഴികെ മറ്റെല്ലാ കാൻസറുകളുടെയും സർജറി ലഭ്യമാണ്.