Saturday 31 July 2021 12:32 PM IST : By സ്വന്തം ലേഖകൻ

ഞാനും മോളും ഇങ്ങ് ലഡാക്കിലെത്തി കേട്ടോ: ബുള്ളറ്റില്‍ കശ്മീരിലേക്കുള്ള റൂട്ടുപിടിച്ച അമ്മയും മകളും ഇതാ ഇവിടെ വരെ

bullet

കശ്മീരിലെ മഞ്ഞു പുതച്ച താഴ്വാരം കിനാക്കണ്ട് തുടങ്ങിയ യാത്രയാണത്. പ്രതിബന്ധങ്ങളും പ്രതിസന്ധികളും താണ്ടിയുള്ള ആ യാത്രയില്‍ അവള്‍ക്ക് കൂട്ട് അമ്മയായിരുന്നു. നിയന്ത്രണങ്ങളുടെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ കാശ്മീരിലേക്കുള്ള അവരുടെ സ്വപ്‌നയാത്രയ്ക്ക് ഗ്രീന്‍ സിഗ്നല്‍ കിട്ടിയപ്പോള്‍ ആശംസകളുമായി മലയാളക്കരയൊട്ടാകെ ഉണ്ടായിരുന്നു. പറഞ്ഞു വരുന്നത് ബുള്ളറ്റില്‍ കാശ്മീരിലേക്ക് വച്ചുപിടിക്കാന്‍ ധൈര്യം കാട്ടിയ 

 പയ്യന്നൂര്‍ കാനായി സ്വദേശി അനീഷയെക്കുറിച്ചും മകള്‍ മധുരിമയെക്കുറിച്ചുമാണ്. കാടും മേടും മഞ്ഞും മലയുംതാണ്ടിയുള്ള അവരുടെ യാത്ര ഇപ്പോഴിതാ കാശ്മീരും കടന്ന് ലഡാക്കിലെത്തി. ഫെയ്‌സ്ബുക്കിലൂടെ അനീഷ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

bullet-4

വിവാഹ വാര്‍ഷികത്തിനു ഭര്‍ത്താവ് മധുസൂദനന്‍ ബുള്ളറ്റ് ബൈക്ക് സമ്മാനമായി നല്‍കിയപ്പോഴാണ് അനീഷയുടെ മനസില്‍ കാശ്മീരെന്ന സ്വപ്‌നം ഇതള്‍ വിരിഞ്ഞത്. 

ബൈക്കില്‍ കശ്മീരിലേക്കുള്ള യാത്രയ്ക്കു കൂട്ടായി മകള്‍ മധുരിമയെയും ഒപ്പം കൂട്ടി.കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകള്‍ പയ്യന്നൂര്‍ കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി മധുരിമ. 

bullet-3

യാത്രകള്‍ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തിനാണ് മധുസൂദനന്‍ ബൈക്ക് സമ്മാനിച്ചത്. അന്നേ മനസ്സിലുണ്ട് കശ്മീര്‍ യാത്ര. ആദ്യം പരീക്ഷണ ഓട്ടമായിരുന്നു, മൈസൂരുവിലേക്ക്. ഇതു വിജയിച്ചതോടെ അമ്മയും മകളും ചേര്‍ന്നു ഗൂഗിള്‍ മാപ്പില്‍ കശ്മീരിലേക്കുള്ള റൂട്ട് പിടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം യാത്ര മാറ്റിവച്ചു.

ആ യാത്രയാണ് 14ന് പെരുമ്പ ദേശീയ പാതയില്‍ നിന്നു തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി.വിനോദ് ഫ്‌ലാഗ് ഓഫ് ചെയ്തു. ദിവസം 200- 250 കിലോമീറ്ററാണു യാത്ര. പൂര്‍ണ പിന്തുണയുമായി മധുസൂദനനും മകന്‍ മധു കിരണുമുണ്ട്.

bullet-2