Tuesday 18 August 2020 03:33 PM IST : By സ്വന്തം ലേഖകൻ

ദൂരെ കണ്ടപ്പോഴേ തുള്ളിച്ചാടി, നെഞ്ചില്‍ ചാഞ്ഞു; ഒരു മാസത്തെ ക്വാറന്റീനു ശേഷം അമ്മയും മകനും കണ്ടുമുട്ടിയപ്പോള്‍

mom-son

മഹാമാരിയുടെ കാലത്ത് കാത്തിരിപ്പിന് 'ക്വാറന്റീന്‍ കാലം' എന്നു കൂടി അര്‍ത്ഥമുണ്ട്. നമുക്ക് പ്രിയപ്പെട്ടവരെ കോവിഡെന്ന മഹാമാരി ക്വാറന്റീന്‍ കൂട്ടിനകത്ത് ഒറ്റപ്പെടുത്തുന്നതു പോലെ സങ്കടകരമായ കാഴ്ച മറ്റൊന്നില്ല. അമ്മയെ മകനില്‍ നിന്നകറ്റുന്നു, ഭാര്യയെ ഭര്‍ത്താവില്‍ നിന്നും അകറ്റുന്നു... ഒടുവില്‍ രോഗമില്ലെന്ന ശീട്ടുമായി വീട്ടുപടിക്കല്‍ എത്തും വരെ നീളും ആ കാത്തിരിപ്പ്. 

ഇവിടെയിതാ ഒരുമാസം മകനെ പിരിഞ്ഞിരുന്ന അമ്മയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. ക്വാറന്റിന്‍ കാലാവധി കഴിഞ്ഞ് തന്റെ കണ്‍മണിക്കരികില്‍ എത്തുകയാണ് വൈറലാകുന്ന ദൃശ്യങ്ങളിലെ അമ്മ. അമ്മയെ കണ്ടതും കണ്‍മണി ഓടി നെഞ്ചിലേക്കു ചായുന്നു. ഒരേസമയം കണ്ണുനീരും സന്തോഷവും പകരുന്ന മനോഹര കാഴ്ച..

മ്യൂസിക് മലയാളം എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ മനോഹര ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. 

വിഡിയോ കാണാം;