Thursday 16 December 2021 11:43 AM IST : By സ്വന്തം ലേഖകൻ

ഓടിയെത്തുമ്പോൾ പാതിജീവനിൽ പിടഞ്ഞ് പൈതല്‍, സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ അമ്മ: രക്ഷകരായത് ഇവർ

cherpulassery ജയന്തി, രക്ഷകനായ പ്രജോഷ്

രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു. 24-കാരിയായ ജയന്തിയാണ് മരിച്ചത്. വീട്ടിൽ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.   വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യയാണ് മരിച്ച ജയന്തി.വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യയാണ് മരിച്ച ജയന്തി.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ കൂറ്റാനശ്ശേരിയിലായിരുന്നു സംഭവം. വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ  ബഹളം കേട്ടാണ്  പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ്  ഓടിയെത്തിയത്. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്‍കി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭർതൃവീട്ടിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിനോട് സമീപവാസികൾ മൊഴി നൽകിയത്. എന്നാൽ മകളുടെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജയന്തിയുടെ അച്ഛൻ പൊലീസിൽ മൊഴിനൽകി.

ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്‌കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്കുമൊപ്പമായിരുന്നു മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയായ ജയന്തിയുടെ താമസം.

രക്ഷാപ്രവർത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പ്രജോഷിനെ അഭിനന്ദിച്ച് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു,

മകനെ പോലീസുദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി

കുഞ്ഞുജീവന് തുണയായത് പ്രജോഷിന്റെ ധൈര്യം

വീടിന്റെ വാതിലുകള്‍ അടച്ച് രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയില്‍. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ ജയന്തിയാണ് (24) മരിച്ചത്. മകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിനേഴി കുറ്റാനശ്ശേരിയിലെ വീട്ടിൽ പാതിജീവൻ നഷ്ടപ്പെട്ട് പിടഞ്ഞ രണ്ടരവയസ്സുകാരനെ രക്ഷിച്ചത് കല്ലേക്കാട് എ.ആർ. ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനായ സി.പ്രജോഷിന്റെ മനോധൈര്യം കൈവിടാതെയുള്ള ഇടപെടലാണ്. സാരി മുറുകിയിരുന്നത് കുഞ്ഞിന്റെ താടിയെല്ലിലാണെന്ന തിരിച്ചറിവാണ് കുഞ്ഞിനെ താഴെയിറക്കാനും അതിവേഗം പ്രഥമശുശ്രൂഷ നൽകാനും വഴിയൊരുക്കിയത്.

അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിനുള്ളില്‍ കയറിയപ്പോള്‍ ഒരാൾപ്പൊക്കത്തിൽ സാരിയിൽ കെട്ടിത്തൂങ്ങിയാടുന്ന കുഞ്ഞിനെയും തൊട്ടടുത്ത് മറ്റൊരു സാരിയിൽ തൂങ്ങിനിൽക്കുന്ന യുവതിയെയും കണ്ട് പതറാതെ ധൈര്യം പുറത്തെടുക്കുകയായിരുന്നു പ്രജോഷ്. കുഞ്ഞിനെ നിലത്തുകിടത്തിയശേഷമായിരുന്നു കൃത്രിമശ്വാസോച്ഛ്വാസം ഉൾപ്പെടെ പ്രഥമശ്രശ്രൂഷകൾ നൽകിയത്‌. മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കൺമിഴിച്ചു താമസിയാതെ കരയാനും തുടങ്ങി. എന്നാൽ, അമ്മ ജയന്തി ഇതിനോടകം മരിച്ചിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.