Tuesday 16 January 2024 10:58 AM IST : By സ്വന്തം ലേഖകൻ

മകളുടെ ഓര്‍മക്കായി ഏഴു കോടി വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ സ്കൂളിനു ദാനം ചെയ്തു അമ്മ; അഭിനന്ദിച്ച് സ്റ്റാലിന്‍

puranam.jpg.image.845.440

രണ്ടു വര്‍ഷം മുന്‍പ് മരിച്ച മകളുടെ ഓര്‍മക്കായി കോടികള്‍ വിലമതിക്കുന്ന ഭൂമി സര്‍ക്കാര്‍ സ്കൂളിനു ദാനം ചെയ്തു അമ്മ. തമിഴ്നാട്ടിലാണ് സംഭവം. മധുര സ്വദേശിയായ ആയി പുരണം അമ്മാളാണ് ഏഴു കോടി വരെ വില മതിക്കുന്ന ഭൂമി മകളുടെ ഓര്‍മക്കായി നല്‍കിയത്. സ്കൂളിനു മകളുടെ പേരു നല്‍കണമെന്നും പുരണം ആവശ്യപ്പെട്ടു.

പുരണത്തെ അഭിനന്ദിച്ച തമിഴ്നാടു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. റിപ്പബ്ലിക് ദിനത്തില്‍ പൂരണത്തിനു സ്പെഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'ആയി പുരണം അമ്മാളിന്‍റെ സംഭാവന കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണു പ്രയോജനം ഉണ്ടാവാന്‍ പോകുന്നത്. വിദ്യാഭ്യാസവും അധ്യാപനവും പരമപ്രധാന ധര്‍മമായി കാണുന്ന തമിഴ് സമൂഹത്തിന്‍റെ പ്രതിനിധിയായ അമ്മാളിനെ റിപ്പബ്ലിക് ദിനത്തില്‍ സ്പെഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിക്കും.'- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. 

മധുര എം.പി സു വെങ്കിടേശ്വരന്‍ ആയി പുരണം അമ്മാളിനെ അവര്‍ ജോലി ചെയ്യുന്ന ബാങ്കില്‍ പോയി കണ്ടു വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. ജനുവരി 29നു നടക്കുന്ന പാരന്‍റ് ടീച്ചര്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ വച്ചു ആയി പുരണം അമ്മാളിനെ ആദരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി അറിയിച്ചു.

Tags:
  • Spotlight
  • Motivational Story