Friday 19 July 2019 12:12 PM IST : By സ്വന്തം ലേഖകൻ

ഈ ക്രൂരത അരുതേ; കുഞ്ഞുങ്ങളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ! (വിഡിയോ)

paremting-mt-vlog

കാലം മാറിയിട്ടും കുഞ്ഞുങ്ങളോടുള്ള മാതാപിതാക്കളുടെ സമീപനത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വിദ്യാഭ്യാസം ഏറെയുണ്ടെങ്കിലും ഇന്നും ഗുഡ് പാരന്റിങ് എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം മാതാപിതാക്കളും. പൊതുസ്ഥലത്ത് വച്ച്, ധാരാളം ആളുകൾക്ക് മുന്നിൽ പരസ്യമായി കുഞ്ഞുങ്ങളെ ശകാരിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുന്ന രക്ഷിതാക്കളെ നമുക്ക് ഇപ്പോഴും കാണാൻ കഴിയും.

കുട്ടികളുടെ മനസ്സിൽ എത്രത്തോളം ആഴത്തിലാണ് ഇത്തരം അനുഭവങ്ങൾ പതിയുക എന്ന് മാതാപിതാക്കൾ മനസ്സിലാക്കാറില്ല. കുട്ടികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ പറഞ്ഞു തരുകയാണ് എംടി എന്ന വ്ലോഗിലൂടെ. ഏഴു ലക്ഷത്തിലധികം ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിഡിയോ കണ്ടത്. മുജീബ് ടി എന്ന വ്ലോഗറാണ് പാരന്റിങ്ങിനെ പറ്റിയുള്ള ടിപ്സ് നൽകിയിരിക്കുന്നത്. വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral