Saturday 14 December 2019 02:33 PM IST : By സ്വന്തം ലേഖകൻ

കള്ളി ഇവളുടെ നുള്ളൊരു മുള്ളാണേ; കാൻസർ വേദന മൂന്നാം വട്ടവും; എല്ലാം മറന്ന് നന്ദുവിന്റെ പാട്ട്; വിഡിയോ

nm

ക്യാൻസർ എന്ന മഹാവ്യാധിയുമായുള്ള പോരാട്ടത്തിൽ നന്ദു മഹാദേവ. വീണ്ടും കീമോ തുടങ്ങുകയാണെന്നും, പൂർവ്വാധികം ശക്തിയോടെയാണ് ഇത്തവണ ക്യാൻസറിന്റെ മടങ്ങിവരവെന്നും, കുഴഞ്ഞു വീണാലും ഇഴഞ്ഞു നീങ്ങും പക്ഷേ, അത് മുന്നോട്ട് തന്നെ ആയിരിക്കുമെന്നും നന്ദു പ്രിയപ്പെട്ടവരെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ കടുത്ത വേദനകൾക്കിടയിലും ചിരിച്ചുകൊണ്ട് പാടുന്ന നന്ദുമഹാദേവയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കള്ളിമുള്ളുപോലെ മുള്ളുകളില്ലേലും മാളോരേ, കള്ളി ഇവളുടെ നുള്ളൊരു മുള്ളാണേ. എന്ന ഗാനം നന്ദു പാടുമ്പോൾ ഏവരും അത് ഹൃദയം കൊണ്ട് ഏറ്റെടുക്കുകയാണ്. വിഡിയോ കണ്ടവർ വേദനകളെല്ലാം അതിജീവിച്ച് നന്ദു തിരികെ വരട്ടേ എന്ന് ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുകയാണ്.

മൂന്നാം തവണയാണ് കാൻസർ എന്ന മഹാവ്യാധി നന്ദുവിനെ വരിഞ്ഞുമുറുക്കുന്നത്. ആദ്യം കാലിൽ, രണ്ടാമത് ശ്വാസകോശത്തിൽ ഇപ്പോൾ ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലിലേക്ക് ക്യാൻസർ വ്യാപിച്ചിരിക്കുകയാണ്. 

നന്ദുവിന്റെ അമ്മ പങ്കുവച്ച വിഡിയോ കാണാം;