Thursday 22 February 2024 05:19 PM IST : By സ്വന്തം ലേഖകൻ

പൊണ്ണത്തടിയോടു പറയാം ഗുഡ് ബൈ; കിംസ് ഹെൽത്ത് മെറ്റബോളിക് ക്ലിനിക്

obesity-over-weight-bariatric-clinic-kims-hospital

ജീവനെയും ജീവിതത്തെയും ഒരേ പോലെ ബാധിക്കുന്ന ഗുരുതരങ്ങളായ പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് പൊണ്ണത്തടി. ഇന്ത്യയിൽ പൊണ്ണത്തടി നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ രംഗത്ത് ഏറെ ആശങ്കയുയർത്തുന്ന ഈ പ്രശ്നം മനസുവച്ചാൽ മറികടക്കാവുന്നതേയുള്ളു.

പൊണ്ണത്തടി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിക്കു മുന്നിൽ ഭക്ഷണക്രമത്തിലെ മാറ്റങ്ങളും വ്യായാമ പദ്ധതികളും മുതൽ മരുന്നുകൾ വരെ നൂറുകണക്കിന് ഉപദേശങ്ങളാണ് പ്രതിദിനം അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതു കൊണ്ടൊന്നും പലർക്കും കാര്യമായ ഗുണമുണ്ടാകുന്നില്ല. എന്തുകൊണ്ടു വണ്ണം കൂടുന്നു എന്നതിനെപ്പറ്റി വ്യക്തിഗതമായി പഠിച്ചു മാർഗം നിർദേശിക്കുകയാണ് അഭികാമ്യം. ഇവിടെയാണ് മെറ്റബോളിക് ക്ലിനിക്ക് പ്രസക്തിയർഹിക്കുന്നത്.

obesity-over-weight-bariatric-clinic-kims-patient

മെറ്റബോളിക് ക്ലിനിക്കിൽ അമിതവണ്ണം കുറയ്ക്കുന്നതിനായി എത്തുമ്പോൾ പരിഗണിക്കുന്നത് കേവലം പരിശോധനാ ഫലങ്ങൾ മാത്രമല്ല. ജീവിതശൈലി കൃത്യമായി വിലയിരുത്തി ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി ആരോഗ്യത്തിലേക്കുള്ള യാത്ര സുഗമമാക്കി അമിതഭാരം കുറയ്ക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും നൽകുകയാണ് ചെയ്യുന്നത്. സൗഹാർദ്ദപരമായ പുഞ്ചിരി, പറയുവാനുള്ളത് കേൾക്കുവാനുള്ള മനസ്, ശരിയായ ദിശ കാണിക്കുന്ന കൈകൾ എന്നിവയാണ് മെറ്റബോളിക് ക്ലിനിക്കിന്റെ മുഖമുദ്ര.

ഉയർന്ന ബിഎംഐ നിരക്കുള്ള ഒരു വ്യക്തിയിൽ പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക്, സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസർ, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ, ശ്വസന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വളരെ കൂടുതാലാണ്. തിരിച്ചറിയുക; പൊണ്ണത്തടി ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്

ബോഡി മാസ് ഇൻഡക്‌സ് 30-ൽ കൂടുതലാണെങ്കിൽ, വണ്ണം കുറയ്ക്കുന്നതിനായി തയ്യാറെടുക്കണം. കാരണം പൊണ്ണത്തടി ഒരു സൗന്ദര്യ പ്രശ്നം എന്നതിനേക്കാൾ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ശരീരത്തിന്റെ ആരോഗ്യകരമായ അവസ്ഥയെ തകർക്കുന്ന അമിത കൊഴുപ്പ് അടങ്ങിയ ഒരു രോഗമാണ് പൊണ്ണത്തടി. പൊണ്ണത്തടി തന്നെ പലവിധത്തിലുണ്ട്. ബിഎംഐ 40 അല്ലെങ്കിൽ അതിൽ കൂടുതലാകുമ്പോൾ അമിതവണ്ണത്തെ മോർബിഡ് പൊണ്ണത്തടി (കടുത്ത പൊണ്ണത്തടി) എന്ന് വിളിക്കുന്നു. ജീവനും ജീവിതവും അപകടത്തിലാക്കാൻ പര്യാപ്തമാണ് ഈ അവസ്ഥ.

obesity-over-weight-bariatric-clinic-kims-bodymax-index

ബിഎംഐ മനസിലാക്കി കഴിഞ്ഞാൽ, പെട്ടന്ന് ഒരു ദിവസം കൊണ്ട് പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കില്ല. ദൈനംദിന ജീവിതത്തെ ഇത് ബാധിക്കുന്നു എന്നതിനാൽ ചിട്ടയായ പ്രതിരോധമാണ് വേണ്ടത്. കൃത്യമായ രീതിയിൽ നിയന്ത്രിച്ചില്ല എങ്കിൽ പൊണ്ണത്തടി രോഗബാധിതമാകുകയും ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, സ്ലീപ് അപ്നിയ, കാൻസർ തുടങ്ങിയ ജീവന് അപകടകരമായ അവസ്ഥകളിലേക്ക് നയിക്കുന്നു. പൊണ്ണത്തടി കുറയ്ക്കാം മാറ്റം അനിവാര്യമാണ് എന്ന് മനസിലാക്കുന്നതു മുതൽ പൊണ്ണത്തടിയെ വരുതിയിലാക്കാം. എന്നാൽ വണ്ണം കുറയ്ക്കാനുള്ള ഗുളിക കഴിച്ചുകൊണ്ടോ, ഭക്ഷണം ചുരുക്കിയോ അല്ല ഇത് സാധ്യമാക്കേണ്ടത്. ആരോഗ്യരംഗത്തെ വിദഗ്ധരുടെ സേവനം ഇതിനാവശ്യമാണ്. ഡയറ്റീഷ്യൻ, എൻഡോക്രൈനോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഇന്റേണിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ബാരിയാട്രിക് സർജൻ എന്നിവർ ഒരുമിച്ചാണ് അമിതവണ്ണത്തെ വരുതിയിൽ നിർത്താനുള്ള ചികിത്സകൾക്കു നേതൃത്വം നൽകുന്നത്. ഓരോ വ്യക്തിക്കും ഇണങ്ങിയ ചികിത്സകൾ

പൊണ്ണത്തടിയുള്ള എല്ലാ വ്യക്തികൾക്കും ഒരേതരം ചികിത്സാരീതിയല്ല വേണ്ടത്. ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥ പഠിച്ചശേഷമാണ് ചികിത്സ നിശ്ചയിക്കുക. മാനസിക പിന്തുണ, ഡയറ്റ്, ബിഹേവിയറൽ തെറാപ്പി, ഫാർമക്കോതെറാപ്പി, ബരിയാട്രിക് സർജറി എന്നിവ ആവശ്യാനുസരണം നിർദേശിക്കുന്നു. പൊണ്ണത്തടിയുള്ള വ്യക്തിക്ക് മറ്റ് ചികിത്സകൾ പരാജയപ്പെടുമ്പോൾ ബാരിയാട്രിക് സർജറിയിലൂടെ പരിഹാരം കണ്ടെത്താനാകും.

എന്താണ് ബാരിയാട്രിക് സർജറി?

ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ബാരിയാട്രിക് സർജറി. അമിതഭാരം ഉള്ള വ്യക്തികളിൽ ശരീരഭാരം കുറയ്ക്കുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു മെഡിക്കൽ പ്രൊസീജിയർ ആണ് ഇത്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുക, പോഷകങ്ങളുടെ ആഗിരണം ലഘൂകരിക്കുക, അല്ലെങ്കിൽ ഇവ രണ്ടും ഒരുപോലെ ചെയ്യുക എന്നതെല്ലാമാണ് ഈ ശസ്ത്രക്രിയ വഴി ഉദ്ദേശിക്കുന്നത്. ഗ്യാസ്ട്രിക് ബൈപാസ്, ഗ്യാസ്ട്രിക് സ്ലീവ്, ക്രമീകരിക്കാവുന്ന ഗ്യാസ്ട്രിക് ബാൻഡ് എന്നിങ്ങനെ വിവിധങ്ങളായ രീതികളിലൂടെയാണ് ബാരിയാട്രിക് സർജറി ചെയ്യുന്നത്.

obesity-over-weight-bariatric-clinic-kims

ബാരിയാട്രിക് സർജറിയുടെ ഗുണങ്ങൾ

പൊണ്ണത്തടി എന്ന അവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതോടൊപ്പം ശസ്ത്രക്രിയവഴി ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുന്നു. വണ്ണം കുറയുന്നതിന് ആനുപാതികമായി രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ എന്നിവ ഇല്ലാതാകുന്നു. വണ്ണം കുറയുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുന്നു. ഇതിലൂടെ ആരോഗ്യപരമായ സങ്കീർണതകൾ കുറയുകയും ആയുസ് വർധിക്കുകയും ചെയ്യുന്നു. പൊണ്ണത്തടിയെ സൂചിപ്പിക്കുന്ന ബിഎംഐ 40 അല്ലെങ്കിൽ അതിൽ കൂടുതലുള്ളള്ളവർ, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയും ചെയ്യുന്നവർ, പരമ്പരാഗത ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ ഉപയോഗിച്ച് പരാജയപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക് കൃത്യമായ ശാരീരിക - മനഃശാസ്ത്ര പരിശോധനകൾ നടത്തി ആവശ്യമെങ്കിൽ വണ്ണം കുറയ്ക്കുന്നതിനായി ശസ്ത്രക്രിയ ചെയ്യാവുന്നതാണ്.

ബാരിയാട്രിക് ശസ്ത്രക്രിയ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുക എന്ന ശീലം ഇല്ലാതാക്കുന്നു. ഇത്തരത്തിൽ ഭക്ഷണത്തിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശസ്ത്രക്രിയയുടെ ഭാഗമായി ഹോർമോണുകൾ ക്രമീകരിക്കപ്പെടുന്നു. അതിന്റെ ഫലമായി ശരീരഭാരം കുറയുകയും ചെയ്യുന്നു. രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുൾപ്പെടെ അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതികൾ ലഘൂകരിക്കപ്പെടുന്നു.

obesity-over-weight-bariatric-clinic-kims-cover

സ്ലീവ് ഗ്യാസ്ട്രെക്ടമി സമയത്ത് വയറിന്റെ മുകൾ ഭാഗത്ത് ഒരു ചെറിയ മുറിവ് ഉണ്ടാക്കി അതിലൂടെ ഉപകരണങ്ങൾ കടത്തിയാണ് ശസ്ത്രക്രിയ നടത്തുന്നത്. ഏകദേശം 80% ആമാശയം സൂക്ഷ്മമായി നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. സ്ലീവ് ഗ്യാസ്ട്രെക്ടമി വഴി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഫലപ്രദമായി പരിമിതപ്പെടുത്തുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ ഹോർമോൺ മാറ്റങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു.

ഗുണങ്ങൾ എന്തെല്ലാം?

ആരോഗ്യപരവും സൗന്ദര്യ പരവുമായ ഗുണങ്ങൾ ഇതിനുണ്ട്. ശരീരഭാരം കുറയുന്നു, ടൈപ്പ് 2 പ്രമേഹമുള്ള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുകയും ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പൂർണമായും സാധാരണമാവുകയും ചെയ്യുന്നു. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നു. സ്ലീപ് അപ്നിയ, ആസിഡ് റിഫ്ലക്സ് എന്നിവയിൽ നിന്നും ആശ്വാസം ലഭിക്കുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ് വേദന കുറയുകയും നടക്കാൻ സാധിക്കുകയും ചെയ്യുന്നു. മാനസികാരോഗ്യം മെച്ചപ്പെടുന്നു എന്നതും ഈ ശസ്ത്രക്രിയയുടെ ഗുണമാണ്.

KIMSHEALTH-ലെ ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെ ലഭിക്കുന്നത്?

obesity-over-weight-bariatric-clinic-kims-address

ബാരിയാട്രിക് ശസ്ത്രക്രിയ ജീവിതത്തിലെ പ്രധാന ഘട്ടമാണ്. എന്നാൽ അതോടെ എല്ലാം പൂർത്തിയായി എന്ന് കരുതരുത്. ശസ്ത്രക്രിയയുടെ ദീർഘകാല വിജയം ഭക്ഷണ ശീലങ്ങളിലും ജീവിതരീതിയിലും വരുത്തുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്നു. വേദന കുറഞ്ഞതും വേഗത്തിൽ സുഖം പ്രാപിക്കുന്നതുമായ ബാരിയാട്രിക് ശസ്ത്രക്രിയ പൊണ്ണത്തടിക്കുള്ള മികച്ച പരിഹാരമാണ്. ഇതിലൂടെ പലർക്കും ജീവിതം തിരികെ പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ശ്രദ്ധ, ശസ്ത്രക്രിയാനന്തര പരിചരണം, പോഷകാഹാരം എന്നിവയെല്ലാം പ്രധാനമാണ്. ശസ്ത്രക്രിയ നടപടികളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ മെറ്റബോളിക് ക്ലിനിക്കിൽ കൺസൾട്ടേഷൻ ഷെഡ്യൂൾ ചെയ്യുക.