Tuesday 08 June 2021 02:48 PM IST : By സ്വന്തം ലേഖകൻ

ഒരുമ്മ താടീ... സ്‌നേഹത്തോടെ വല്യപ്പച്ചന്‍, ചമ്മലോടെ അമ്മച്ചി: ഹൃദയംനിറച്ച് വിഡിയോ

old-couple

പ്രണയത്തിന് അതിര്‍വരമ്പുകളില്ല. കാലഭേദങ്ങള്‍ കഴിഞ്ഞാലും ആത്മാര്‍ത്ഥ പ്രണയം ഒളിമങ്ങാതെ നല്‍ക്കും. ജരാനരകള്‍ ബാധിച്ചാലും നിറഞ്ഞു നില്‍ക്കുന്ന പ്രണയ കഥകള്‍ സോഷ്യല്‍ മീഡിയ ഏറെക്കണ്ടിട്ടുണ്ട്. അക്കൂട്ടത്തിനിടയില്‍ ഇതാ ഒരെണ്ണം. ഒരു വല്യപ്പച്ചനും അമ്മച്ചിയുമാണ് ഈ വിഡിയോയിലെ താരങ്ങള്‍. അമ്മച്ചിയോട് പ്രണയപൂര്‍വം മുത്തം ചോദിക്കുകയാണ് അപ്പച്ചന്‍. ഹൃദയഹാരിയായ ആ രംഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. 

മരണം വരെ സ്‌നേഹിച്ചു കൊണ്ടിരിക്കുക... ഇവരെപ്പോലെ എന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തത്. സ്വാര്‍ത്ഥതയുടെ ലോകത്ത് ഈ പ്രണയം പാഠമെന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

വിഡിയോ കാണാം: