Friday 10 November 2023 04:56 PM IST : By സ്വന്തം ലേഖകൻ

മുറ്റത്ത് കോഴിത്തല കണ്ടതിനെ തുടർന്നുണ്ടായ വാക്കേറ്റം; അയൽവാസിയുടെ വെട്ടേറ്റ് അച്ഛനും മകനും ഗുരുതര പരുക്ക്!

perunadu.jpg.image.845.440

പത്തനംതിട്ട പെരുനാട് പൊന്നംപാറയിൽ അയൽവാസിയുടെ വെട്ടേറ്റ അച്ഛനും മകനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ. മുറ്റത്ത് കോഴിത്തല കണ്ടതിനായിരുന്നു ആക്രമണം. നാറാണം മൂഴി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് ഗുരുതര പരുക്ക്. തലയ്ക്കാണ് വെട്ടേറ്റത്. അയൽവാസി പ്രസാദാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്.  

പരുക്കേറ്റവരുടെ മുറ്റത്ത് കോഴിത്തല കണ്ടതിനെ തുടർന്ന് ഉള്ള വാക്കേറ്റം ആണ് ആക്രമണത്തിൽ എത്തിയത്. സുകുമാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൻ സുനിലിനും വെട്ടേറ്റത്. മൺവെട്ടി കൊണ്ടുള്ള വെട്ടേറ്റ് തല പിളർന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി പ്രതിപ്രസാദ് മുൻപും കൊലക്കേസിൽ പ്രതിയായിട്ടുണ്ട്. ബന്ധുവിനെ ചിരവ കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു എന്നതായിരുന്നു കേസ്. അന്ന് തെളിവില്ലാത്തതിനാൽ വെറുതെ വിട്ടിരുന്നു. പരുക്കേറ്റവരും പ്രതി പ്രസാദുമായി ചില അതിർത്തി തർക്കങ്ങളും ഉണ്ടായിരുന്നു.

Tags:
  • Spotlight