Wednesday 15 June 2022 11:43 AM IST : By സ്വന്തം ലേഖകൻ

‘മുറിയില്‍ തീപിടിത്തത്തിന്റെ ലക്ഷണങ്ങളില്ല, മൃതദേഹം നഗ്നം, ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരത്തിലും സംശയം’; അന്വേഷണം തൃപ്തികരല്ലെന്ന് നാട്ടുകാര്‍

deemurreed റിന്‍സ സജു, ഒന്നര വയസുള്ള മകള്‍ എല്‍ഹാന അന്ന സജു, ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍

പത്തനംതിട്ട റാന്നി ഐത്തലയില്‍ വീടിനുള്ളില്‍ യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് പരാതി. യുവതി മരിച്ചുകിടന്ന മുറിയില്‍ തീപിടിത്തത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കി.

മീന്‍മുട്ടിപാറ ചുവന്നപ്ലാക്കല്‍ 23 വയസുള്ള റിന്‍സ സജു, ഒന്നര വയസുള്ള മകള്‍ എല്‍ഹാന അന്ന സജു എന്നിവരുടെ മരണത്തിലാണ് നാട്ടുകാര്‍ക്ക് സംശയം. കഴിഞ്ഞ ഏപ്രില്‍ നാലിന് ഇവരെ പുറത്ത് കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇരുനൂറിലധികം വരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. 

പൊലീസ് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. മുറിയില്‍ തീപിടിത്തത്തിന്റെ ലക്ഷണങ്ങളില്ല. നഗ്നമായിരുന്നു മൃതദേഹമെന്ന് സംശയമുളവാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ വീടിനോട് ചേര്‍ന്ന് മറ്റ് ബന്ധുവീടുകളുണ്ട്. നിലവിളി കേട്ടില്ലെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരത്തില്‍ അടക്കം സംശയമുണ്ട്. 

Tags:
  • Spotlight