Monday 22 October 2018 10:25 AM IST : By സ്വന്തം ലേഖകൻ

വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ മണിക്കൂറുകൾ, ദയനീയം; ശബരിമലയിൽ നിന്നും പൊലീസുകാരൻ പറയുന്നു

police-sabarimala12

ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളിൽ നിയമത്തിനും വിശ്വാസികൾക്കും ഇടയിൽപ്പെട്ട് ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ പൊലീസുകാർ. തങ്ങളുടെ അവസ്ഥ ദയനീയമാണെന്നും വെള്ളം കുടിക്കാനോ വിശ്രമിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണെന്നും വ്യക്തമാക്കി മുണ്ടക്കയം സ്വദേശിയായ ഷൈജുമോന്‍ എന്ന പൊലീസുകാരൻ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഷൈജുമോന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;

രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പോലീസുകാരുടെ അവസ്ഥ ദയനീയമാണ്. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്... സ്വാമി ശരണം.

police-sabari9876